GeneralKollywoodLatest News

ഇറക്കം കുറഞ്ഞ അശ്ലീല വേഷം; ഒടുവില്‍ നടി മാപ്പു പറഞ്ഞു!!

ഹിന്ദു മത വിശ്വാസത്തിനെ തകര്‍ക്കും വിധമാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തി

താരങ്ങള്‍ പൊതുവേദിയില്‍ ഗ്ലാമറസ് വേഷം ധരിചെത്തുന്നത് പലപ്പോഴും വിവാദത്തില്‍ ആകാറുണ്ട്. അത്തരത്തില്‍ ഒരു വിവാദം പിന്തുടര്‍ന്ന ഒരു നടിയാണ് തെന്നിന്ത്യന്‍ താര സുന്ദരി ശ്രീയ ശരണ്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

ശ്രീയ ഒരു പൊതു ചടങ്ങില്‍ ഇറക്കം കുറഞ്ഞ അശ്ലീല വേഷം ധരിച്ചെത്തിയത് വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ മുന്‍പുള്ള ഒരു സംഭവമാണ് തമിഴിലും ഹിന്ദിയിലുമൊക്കെ ധാരാളം അവസരങ്ങളുണ്ടായിരുന്ന ഇടയ്ക്കായിരുന്നു സംഭവം. ശങ്കര്‍ – രജനികാന്ത് കൂട്ടുകെട്ടില്‍ പിറന്ന ശിവാജിയില്‍ ശ്രീയ ആയിരുന്നു നായിക. സൂപ്പര്‍ഹിറ്റ് വിജമായ ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ 2008 ല്‍ ഒരു ചടങ്ങും വച്ചു. ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധ ശ്രിയ ശരണ്‍ ധരിച്ചുവന്ന വസ്ത്രത്തിലായിരുന്നു. ഇറക്കം കുറഞ്ഞ അശ്ലീലമായ വേഷം ഹിന്ദു മത വിശ്വാസത്തിനെ തകര്‍ക്കും വിധമാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയതോടെ ശ്രിയ വിവാദത്തില്‍ പെടുകയായിരുന്നു. പ്രശ്‌നം വഷളായതോടെ നടിയ്ക്ക് മാപ്പ് പറയേണ്ടിയും വന്നു.

താനൊരു ഹിന്ദി സിനിമാ ലൊക്കേഷനില്‍ നിന്നാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതെന്നു വസ്ത്രം മാറാനുള്ള സാവകാശം ഇല്ലായിരുന്നുവെന്നും താരം പറയുന്നു. അതിനാലാണ് ആ വേഷത്തില്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും അതിന്റെ പേരില്‍ ഇതുപോലൊരു പ്രശ്‌നം ഉണ്ടാവുമൊന്ന് കരുതിയില്ല ആരെയെങ്കിലും വേദനിപ്പിച്ചട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും ശ്രിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button