
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രവുമായി നടി പാര്‍വതിയുടെ ഗംഭീര തിരിച്ചു വരവ്. നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’ മികച്ച അഭിപ്രായം നേടുകയാണ്. ഈ ചിത്രത്തിന് വേണ്ടിയെടുത്ത തയാറെടുപ്പുകളെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പാർവതി മനസ്സ് തുറക്കുന്നു.
ചിത്രത്തിനു വേണ്ടി പ്രോസ്തെറ്റിക് മേക്കപ്പാണ് ഉപയോഗിച്ചിരുന്നതെന്നും അത് മാനസികമായും ശാരീരികമായും പിരിമുറുക്കം സമ്മാനിച്ചുവെന്നും പാർവതി തുറന്നു പറയുന്നു. ‘‘സിനിമയുടെ ഭാഗമായി ആസിഡ് അറ്റാക്ക് ഇരകളെ നേരിൽ കണ്ടിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച പെൺകുഞ്ഞിനെ കണ്ടു. രണ്ട് പെൺകുട്ടികളാണ് അയാൾക്ക്. രണ്ടുപേരെയും കൊല്ലാൻ വേണ്ടി ചെയ്തതാണ്. ഒരാള്‍ മരിച്ചുപോയി. ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. അമ്മയുടെ കൈക്കും പൊള്ളലേറ്റിരുന്നു. ഇതുവരെ ആ ഭർത്താവിനെ വിട്ടുപോകാൻ സമൂഹം അവരെ അനുവദിച്ചിട്ടില്ല’’.– പാർവതി വ്യക്തമാക്കി
Post Your Comments