കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നായ ‘ഭാര്യ’ അവസാന ഘട്ടത്തിലേയ്ക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന ഭാര്യയുടെ അവസാന രംഗങ്ങള്‍ ശനി, ഞായര്‍ ദിനങ്ങളിലായി ഒരു മണിക്കൂര്‍ സമയത്താണ് സംപ്രേഷണം ചെയ്യുന്നതെന്നുള്ള വിവരം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
വൃന്ദാവനമെന്ന വീടും അതിലെ അംഗങ്ങളേയും ചുറ്റിപ്പറ്റി നീങ്ങിയ കഥ പ്രവചനാതീതമായ ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. മൃദുല വിജയ്, അരുണ്‍ ജി രാഘവന്, രാജേഷ് ഹെബ്ബാര്‍, സാജന് സൂര്യ, സൗപര്‍ണ്ണിക സുഭാഷ്, എലീന പടിക്കല്‍, റോണ്സണ് വിന്‍സെന്റ്, ലിന്റു തുടങ്ങിയ താരനിര അണി നിരന്ന ഈ പരമ്പര 2016 മേയ് 16നായിരുന്നു തുടങ്ങിയത്. മൂന്നു വര്‍ഷത്തെ വിജയകരമായ പ്രദര്ശനത്തിനൊടുവില് പരമ്പര അവസാനിക്കുകയാണ്.
പരമ്പരയുടെ ക്ലൈമാക്സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഏഷ്യാനെറ്റിലെ മറ്റൊരു പരമ്പരയായ പരസ്പരത്തിലെ പോലെ പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത തരത്തിലായിരിക്കുമോ ഇതിലെയും ക്ലൈമാക്സെന്നാണ് ആരാധകരുടെ സംശയം. സംഭവബഹുലമായ ക്ലൈമാക്സാണെന്നും രോഹിണി ഇനി ആര്‍ക്കൊപ്പമായിരിക്കുമെന്ന ചോദ്യവുമായി പ്രമോ എത്തിക്കഴിഞ്ഞു.
മലയാളത്തിന് പുറമെ തെലുങ്കിലും പരമ്പര ഒരുക്കിയിരുന്നു.
Post Your Comments