GeneralLatest NewsMollywood

പൃഥ്വിയും ഞാനും ഒരേ വയസ്സല്ലേ; എന്തിന് അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്യണം എന്നല്ല ചോദിച്ചത്; ലെന പറയുന്നു

ഒരു അഭിമുഖത്തില്‍ എന്ന് നിന്റെ മൊയ്തീനിലെ അമ്മ വേഷത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു

സഹതാരമായും അമ്മ വേഷത്തിലും ശക്തമായ അഭിനയം കാഴ്ച വയ്ക്കുന്ന നടിയാണ് ലെന. എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെയും വിക്രമാതിദ്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ആദിയില്‍ പ്രണവ് മോഹന്‍ലാലിന്റെയുമെല്ലാം അമ്മ വേഷം ചെയ്ത ലെന തന്റെ അമ്മ വേഷങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.

ഒരു അഭിമുഖത്തില്‍ എന്ന് നിന്റെ മൊയ്തീനിലെ അമ്മ വേഷത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്ന് ലെന പറയുന്നു. ഞാനും പൃഥ്വിയും ഒരേ വയസ്സല്ലേ പിന്നെ ഞാന്‍ എന്തിന് അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്യണം എന്ന് ചോദിച്ചു എന്നായി പ്രചരണം. സത്യത്തില്‍ അങ്ങനെയല്ല പറഞ്ഞതെന്നും ലെന വ്യക്തമാക്കി.

”എന്ന് എന്റെ മൊയ്തീനില്‍ അഭിനയിക്കാന്‍ ആര്‍.എസ് വിമല്‍ എന്നെ വിളിച്ചപ്പോള്‍ ഉണ്ടായ ഒരു സംഭവമാണ്. കഥ പറഞ്ഞതിന് ശേഷം വിമല്‍ പറഞ്ഞു. പൃഥ്വിയുടെ അമ്മയുടെ വേഷമാണ് ഞാന്‍ ചെയ്യേണ്ടത് എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെത്തത് എന്ന്. അപ്പോള്‍ വിമല്‍ പറഞ്ഞു നിങ്ങളാണ് പാത്തുമ്മ. വിമലിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു എങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന്. പാത്തുമ്മയെ എല്ലാവരും സ്വീകരിച്ചു.”

കോഴിക്കോടന്‍ ഭാഷ തനിക്ക് പ്രശ്നമായത്‌ കൊണ്ട് ചെയ്‌താല്‍ നന്നാകുമോ എന്ന സംശയം ഉണ്ടായിരുന്നതായും ജമേഷ് കോട്ടക്കലിന്റെ ജമേഷ് ഷോയില്‍ ലെന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button