GeneralLatest NewsMollywood

മീരാജാസ്മിന്‍ വിവാഹമോചിതയായി; ഇനി അരുണ്‍ ഗോപിക്കൊപ്പം!! രോക്ഷത്തോടെ അരുണ്‍ ഗോപി

എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?’

മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് മീരാ ജാസ്മിന്‍. വിവാഹത്തോടെ അഭിനയലോകട്ത് നിന്നും മാറി നില്‍ക്കുന്ന മീര തിരിച്ചു വരവിനു ഒരുങ്ങുന്നതായി സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സംവിധായകന്‍ അരുണ്‍ ഗോപിയാണ് മീരയ്ക്ക് ഒപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തയാക്കിയവർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരുൺ ഗോപി രംഗത്ത്. ‘എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?’ എന്ന് അരുണ്‍ ഗോപി ചോദിക്കുന്നു

താരത്തിന്റെ പോസ്റ്റ്‌

നമസ്കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!! ??

shortlink

Related Articles

Post Your Comments


Back to top button