ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബോളിവുഡ് നടന് അക്ഷയ് കുമാറിന്റേയുംഒരു അഭിമുഖം കഴിഞ്ഞ ദിവസം പുറത്തു വന്നത് വലിയ ചര്‍ച്ചയായിരുന്നു. അഭിമുഖതിനിടയില് അക്ഷയ് കുമാറിന്റെ ഭാര്യ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയെക്കുറിച്ചുള്ള മോദിയുടെ പ്രതികരണം ‘ ട്വിങ്കിളിന്റെ ദേഷ്യം തന്നോട് തീര്‍ക്കുന്നതിനാല്‍ നിങ്ങളുടെ കുടുംബജീവിതം സുഖകരമായിരിക്കുമല്ലോ’ എന്നായിരുന്നു . ഇപ്പോള്‍ മോദിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന.
വോഡ്ക കുടിക്കുന്ന പാര്‍ട്ടിയില്‍ പങ്കുചേരാന്‍ മാത്രമേ തനിക്ക് താല്‍പ്പര്യമുള്ളൂ എന്നാണ് ട്വീറ്റിലൂടെ താരം പറയുന്നത്. കൂടുതലുമില്ല കുറവുമില്ല പ്രതികരിച്ചാല്‍ അതിന്റെ അര്‍ത്ഥം സമ്മതം(അനുവദനീയം) എന്നല്ല. ഒരുപാട് വോട്ക ഷോട്ട്സും അടുത്ത ദിവസം ഹാങ്ങോവര്‍ നില്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടിയിലാണ് ഞാന്‍ ഇപ്പോള്‍ ചേരാന്‍ ആഗ്രഹിക്കുന്നത്.’ ‘ട്വിങ്കിള്‍ ഖന്ന കുറിച്ചു.
താന്‍ ഇവിടെയുണ്ടെന്ന് പ്രധാനമന്ത്രിക്ക് അറിയാം എന്നതുപോലെ തന്നെ തന്റെ എഴുത്തുകളും അദ്ദേഹം വായിക്കുന്നുണ്ടല്ലോ എന്നും അവര്‍ കുറിച്ചിരുന്നു.
Post Your Comments