
കൊമേഡിയനായും സംവിധായകനായും അവതാരകനായും കഴിവ് തെളിയിച്ച നടനാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ പിഷാരടി തന്റെ ചിത്രങ്ങള്‍ക്ക് മികച്ച അടിക്കുറിപ്പുകള്‍ ആണ് നല്‍കുന്നത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന പഴയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ രമേശ് പിഷാരടി നൽകിയ ക്യാപ്ഷൻ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രത്തിന് രമേശ് പിഷാരടി നൽകിയ അടിക്കുറിപ്പ് ഇങ്ങനെ– ‘കൈയും കെട്ടി നോക്കി നിക്കാനേ എന്നെ കൊണ്ട് ആയുള്ളു’! കൂട്ടുകാർക്കൊപ്പം ഫോട്ടോ എടുത്തപ്പോൾ ചുമ്മാ കയ്യും കെട്ടി നിന്നു പോസ് ചെയ്തതിനെ ഇതിലും രസകരമായി എങ്ങനെ വിവരിക്കും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ‘അന്നു കയ്യും കെട്ടി നോക്കി നിന്നാലെന്താ ഇന്നു എല്ലാവരുടെയും കയ്യടി വാങ്ങുന്നില്ലേ’ എന്നൊരു മറുചോദ്യവുമായി ആരാധകനും എത്തി.
Post Your Comments