നായികയായി എത്തുകയും അമ്മ വേഷങ്ങള്‍ പോലും മടി കൂടാതെ അവതരിപ്പിക്കുകയും ചെയ്യുന്ന നടിയാണ് ലെന. രണ്ടാം ഭാവം എന്ന ചിത്രത്തിന് ശേഷം പഠനത്തിനായി സിനിമ ഉപേക്ഷിച്ചു പോയെങ്കിലും കൂട്ട് എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തി. ആദ്യം സൈക്കോളജിക്ക് വേണ്ടി. പിന്നെ കല്യാണത്തിന് വേണ്ടിയും സിനിമ ഉപേക്ഷിച്ച താരമാണ് ലെന.
കൂട്ടിനു ശേഷം വേറെ പടമൊന്നും തനിക്ക് കിട്ടിയില്ല. അച്ഛന്റെയും അമ്മയുടെയും അടുത്ത് വെറുതേ ഒന്നും ചെയ്യാതെ ഇരിക്കാനും മടിയായി തുടങ്ങിയ സമയത്താണ് സുഹൃത്ത് അഭിലാഷുമായുള്ള വിവാഹം. ബാംഗ്ലൂരില്‍ കോള്‍ സെന്ററില്‍ ജോലിയുണ്ട് അഭിലാഷിനു. നല്ല ശമ്പളമാണ്. അപ്പോള്‍ ഞങ്ങള്‍ വിവാഹം കഴിച്ചാലോ എന്ന് ആലോചിച്ചു. എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന്. പക്ഷെ പുള്ളി ഒരു നിര്‍ബന്ധം വെച്ചു. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന്. അങ്ങനെ വീണ്ടും താന്‍ സിനിമയില്‍ നിന്നും ഒളിച്ചോടി.
” കല്യാണം കഴിഞ്ഞ് ആറേഴ് മാസം വെറുതേ വീട്ടിലായിരുന്നു. തുടര്‍ച്ചയായി ജോലി ചെയ്തിട്ട് ഇപ്പോള്‍ വരുമാനം ഒന്നുമില്ലാതെ വെറുതേ വീട്ടിലിരിക്കുന്നത് ശരിയല്ലെന്ന് ചിന്തിച്ചു തുടങ്ങി. ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വന്ന ഫ്രസ്ട്രേഷന്‍ അതോടെ തനിക്ക് വീണ്ടും വന്നു. ആ സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് കോള്‍ വരുന്നത്. കേട്ട പാതി ഞാന്‍ കയറി ഏറ്റു. അഭിലാഷിനോടൊന്നും ചോദിക്കാന്‍ നിന്നില്ല. അപ്പോഴേക്കും ആള്‍ക്ക് പക്വത വന്നിരുന്നു. എന്റെ അവസ്ഥ മനസിലായിരുന്നു. ആ സീരിയല്‍ ഹിറ്റായി. അങ്ങനെയാണ് ഞാന്‍ സജീവമായി അഭിനയത്തിലേക്ക് വരുന്നത്. ” ലെന പങ്കുവച്ചു
Post Your Comments