‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രമാണ് കലാഭവൻ മണി എന്ന അനുഗ്രഹീത നടനെ പ്രേക്ഷകർക്കിടയിൽ ജനകീയനാക്കിയത്, വിനയൻ സംവിധാനം ചെയ്ത ചിത്രത്തിലെ മണിയുടെ അന്ധവേഷം കാഴ്ചക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്..സിനിമയുടെ ചരിത്ര വിജയം തമിഴ് സിനിമ സിനിമാ ലോകത്തിന്റെയും ശ്രദ്ധയിൽപ്പെട്ടിരുന്നു..ദേശീയ പുരസ്‌കാരം ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം തമിഴ് സൂപ്പർ താരങ്ങളുടെ മനസ്സിൽ വലിയൊരു ഇമേജ് സൃഷ്ടിച്ചിരുന്നു, സിനിമ കണ്ട ശേഷം തമിഴില്‍ നിന്ന് നിരവധി സൂപ്പര്‍ താരങ്ങള്‍ സിനിമ ചെയ്യണമെന്നു പറഞ്ഞു തന്നെ സമീപിച്ചതായി വിനയന്‍ തുറന്നു പറയുന്നു.
“‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം ചെയ്യണമെന്നു പറഞ്ഞു തമിഴില്‍ നിന്ന് ആദ്യം വിളിക്കുന്നത് നടന്‍ പാര്‍ഥിപനാണ്. പിന്നീടു പ്രകാശ് രാജ് വിളിച്ചിരുന്നു, പക്ഷെ ചിത്രം തമിഴില്‍ ചെയ്യാന്‍ ഞാന്‍ ആ സമയം സന്നദ്ധനായിരുന്നില്ല അതിന്റെ കാരണം കമല്‍ഹാസന്‍ തമിഴില്‍ ചെയ്ത അന്ധവേശം അവിടുത്തെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല”, വിനയന്‍ പറയന്നു.
പിന്നീട് വിക്രമിനെ നായകനാക്കി കാശി എന്ന പേരില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് വിനയന്‍ സംവിധാനം ചെയ്തു, കാശി ശ്രദ്ധിക്കപ്പെടുകയും വിക്രമിന് കോളിവുഡില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു, 2001-ല്‍ പുറത്തിറങ്ങിയ കാശിയില്‍ കാവേരിയും കാവ്യ മാധവനുമാണ് വിക്രമിന് പുറമേ ലീഡ് റോള്‍ ചെയ്തത്, മലയാളത്തില്‍ പ്രവീണ ചെയ്ത വേഷമാണ് തമിഴില്‍ കാവ്യ ചെയ്തത്, ഇളയരാജയയായിരുന്നു കാശിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)
Post Your Comments