GeneralHollywoodLatest News

ടോയ്‌ലറ്റില്‍ പോകാന്‍ ഇടവേളയെടുക്കാന്‍ അനുവദിക്കുകയില്ല; സിനിമ കര്‍ശന നിയമങ്ങളുമായി കാമുകന്‍

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ യാതൊരു തരത്തിലുമുള്ള ഭക്ഷണ പാദര്‍ഥങ്ങളും കഴിക്കാന്‍ പാടില്ല

മാര്‍വെല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ചരിത്രം കുറിച്ചു മുന്നേറുകയാണ്. എന്നാല്‍ ചിത്രം കാണാന്‍ കാമുകിയ്ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു കാമുകന്‍.

കാമില റോസ് എന്ന യുവതിയാണ് തനിക്ക് കാമുകന്‍ അയച്ച സന്ദേശം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. അവഞ്ചേഴ്‌സ് തനിക്കൊപ്പം കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ കര്‍ശനമായ ഈ നിയമങ്ങള്‍ പാലിക്കണമെന്ന് അയാള്‍ കാമിലയോട് പറയുന്നു.

ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

പോപ്പ് കോണ്‍ വാങ്ങുന്നതിന് വരിനില്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല, അതിന് മുന്‍കൂട്ടി സംവിധാനം ഉണ്ടാക്കണം.

ടോയ്‌ലറ്റില്‍ പോകാന്‍ ഇടവേളയെടുക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല.

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ യാതൊരു തരത്തിലുമുള്ള ഭക്ഷണ പാദര്‍ഥങ്ങളും കഴിക്കാന്‍ പാടില്ല. ശബ്ദമുണ്ടാക്കാതെ വെള്ളം കുടിക്കാം.

സിനിമയ്ക്കിടയില്‍ എന്നോട് സംസാരിക്കാന്‍ പാടില്ല. നമ്മുടെ മകനെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യമാണെങ്കില്‍ നിനക്ക് പോകാനും കാര്യങ്ങള്‍ നോക്കാനുമുള്ള അനുവാദമുണ്ട്. സിനിമ കഴിഞ്ഞതിന് ശേഷം ഞാന്‍ നിങ്ങള്‍ക്കൊപ്പം ചേരാം.

shortlink

Post Your Comments


Back to top button