BollywoodGeneralLatest News

പ്രിയപ്പെട്ടവന്റെ വിയോഗത്തിലും തളരാതെ നടി നേഹ; അമ്മയാകാനുള്ള തയ്യാറെടുപ്പില്‍ താരം

എനിക്കു നിന്നെ വേണമെന്ന് ദൈവമറിഞ്ഞു'വെന്ന കുറിപ്പോടെയാണ് നേഹ  ഗര്‍ഭകാല ചിത്രം പങ്കുവച്ചിരിക്കുന്നത്.

പതിനഞ്ചുവര്ഷം സ്നേഹവും കരുതലും സമ്മാനിച്ചു കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്റെ വിയോഗത്തിലും തളരാതെ ജീവിതത്തിലെ മറ്റൊരു മനോഹര നിമിഷത്തിനായി കാത്തിരിക്കുകയാണ് നടി നേഹ. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നേഹ തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 11നായിരുന്നു നേഹയുടെ ഭര്‍ത്താവ് മരിച്ചത്. ഒരു മാസത്തിനു ശേഷം നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചതും. ‘ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച്‌ എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്‌നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.’ എന്ന് അന്ന് നേഹ കുറിച്ചിരുന്നു.

ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‘എനിക്കു നിന്നെ വേണമെന്ന് ദൈവമറിഞ്ഞു’വെന്ന കുറിപ്പോടെയാണ് നേഹ  ഗര്‍ഭകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ആത്മധൈര്യം കൈവിടാത്ത നടിയെ പ്രശംസിച്ചും സുഖപ്രസവത്തിനായി ആശംസകള്‍ നേര്‍ന്നും നിരവധി ആരാധകര്‍ രംഗത്തെത്തി

shortlink

Post Your Comments


Back to top button