ഒമര്‍ലുലു ഒരുക്കിയ ഒരു അഡാര്‍ ലൗവ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് പ്രിയ വാര്യരും റോഷന്‍ അബ്ദുള്‍ റഫൂഫും. ചിത്രത്തിന്‍റെ തുടക്കം മുതലേ വിവാദങ്ങളും ഉണ്ടായിരുന്നു. ഈ ചിത്രത്തിന്‍റെ ഇടയ്ക്കുണ്ടായ പ്രശ്നങ്ങളില്‍ പ്രിയയ്ക്ക് ഒപ്പം നിന്ന വ്യക്തിയാണ് റോഷന്‍. കഴിഞ്ഞ ദിവസം റോഷന്റെ പിറന്നാളായിരുന്നു. ജന്‍മദിനത്തില്‍ റോഷന് ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ …
”വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും.
എനിക്ക് നിന്നെപ്പോലെയാകാന്‍ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകള്‍ക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’- പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
Post Your Comments