ലാല്‍ ജോസ് ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത് ശ്രീനിവാസന്റെ തിരക്കഥയിലാണ് , 1998-ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് ആണ് ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ വലിയ വിജയം ലാല്‍ ജോസ് എന്ന നവാഗത സംവിധായകന് വലിയ മൈലേജ് നല്കി. മമ്മൂട്ടിക്കൊപ്പം ഒരു വന്താര നിര തന്നെ മറവത്തൂര്‍ കനവ് എന്ന ചിത്രത്തിന്റെ ഭാഗമായപ്പോള്‍ 1998 വിഷുക്കാലത്ത് പുറത്തിറങ്ങിയ ചിത്രം കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയചിത്രമായി.
150-ഓളം ദിവസം എറണാകുളം തിയേറ്ററില്‍ നിറഞ്ഞോടിയ ചിത്രം മമ്മൂട്ടി എന്ന നടനും വലിയ ഒരു തിരിച്ചുവരവാണ് നല്‍കിയത്, മറവത്തൂര്‍ കനവിന്റെ വലിയ വിജയത്തിന് ശേഷം ശ്രീനിവാസനും ലാല്‍ ജോസും ചേര്‍ന്ന് പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു ‘മരണ സര്‍ട്ടിഫിക്കറ്റ്’ എന്നാല്‍ മറ്റു സിനിമകളിലെ ശ്രീനിവാസന്റെ തിരക്കുകള്‍ മൂലം ഈ ചിത്രം ലാല്‍ ജോസ് ഉപേക്ഷിക്കുകയായിരുന്നു, അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയുടെ രചനയിലേക്ക് കടക്കുകയും ഫ്രണ്ട്സ് എന്ന സിനിമയില്‍ അഭിനയിക്കാനായി ഡേറ്റ് കൊടുക്കുകയും ചെയ്തതോടെ ലാല്‍ ജോസ് പ്ലാന്‍ ചെയ്ത ചിത്രത്തില്‍ ശ്രീനിവാസന് പങ്കെടുക്കാന്‍ സാധിച്ചില്ല. ദിലീപിനെ നായകനാക്കി ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രമാണ് ലാല്‍ ജോസ് മറവത്തൂര്‍ കനവ് എന്ന ചിത്രത്തിന് ശേഷം ചെയ്തത്.
Post Your Comments