BollywoodGeneralLatest News

സുഹൃത്തിനൊപ്പമുള്ള ചിത്രം അയച്ചു നല്‍കാന്‍ പോലും അച്ഛന്‍ ആവശ്യപ്പെട്ടു; താരപുത്രിയുടെ വെളിപ്പെടുത്തല്‍

താന്‍ എവിടെയാണ്, ആരുടെ കൂടെയാണ് എന്നെല്ലാം അറിയാന്‍ അച്ഛന്‍ ശ്രമിക്കാറുണ്ട്.

ബോളിവുഡില്‍ ഇപ്പോള്‍ താരപുത്രിമാരുടെ അരങ്ങേറ്റക്കാലമാണ്. അകാലത്തില്‍ വേര്‍പിരിഞ്ഞ നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മക്കളായ ജാന്‍വിയും ഖുശിയും സിനിമയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ജാന്‍വി ധടക് എന്ന ചിത്രത്തിലൂടെ തിരക്കുള്ള നായികയായി മാറിയപ്പോള്‍ ഖുശി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയാണ് ഖുഷിയുടെ ബോളിവുഡ് ചുവടു വയ്പ്പ്.

mona-and-sridevi

ബോണി കപൂർ വളരെയധികം കരുതലുള്ള അച്ഛനാണെന്ന് ഖുശി കപൂർ പറയുന്നു. ജാൻവി കപൂറിനൊപ്പം ഒരു അഭിമുഖത്തിൽ പങ്കെടുക്കവേയാണ് ഖുശി അച്ഛനെക്കുറിച്ച് തുറന്നുപറഞ്ഞത്. ബോണി കപൂര്‍ ഓവര്‍ പ്രൊട്ടക്ടീവായ അച്ഛനാണെന്നും എപ്പോഴും താന്‍ എവിടെയാണ്, ആരുടെ കൂടെയാണ് എന്നെല്ലാം അറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമെന്നും ഖുശി വ്യക്തമാക്കുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട് ഒന്നിച്ചുള്ള ചിത്രം അയച്ചു നല്‍കാന്‍ പോലും ഒരിക്കല്‍ അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖുശി തുറന്നു പറയുന്നു. തനിക്ക് കര്‍ഫ്യൂ കാലമാണെന്നാണ് ഖുശിയുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button