BollywoodGeneralLatest News

എന്നും രാത്രി വീട്ടില്‍ കൊണ്ടുപോയി വിടാനാകില്ല; ഏറ്റവും മോശമായ സമയത്താണ് സെയിഫിനെ പരിചയപ്പെട്ടത്

എന്നെക്കാള്‍ പത്ത് വയസ്സ് പ്രായം അധികമുണ്ട് സെയ്ഫിന്.

ബോളിവുഡ് താര ദമ്പതിമാരാണ് കരീനയും സെയിഫും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സെയിഫുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ കരീന. തന്റെ കരിയറിലെ ഏറ്റവും മോശമായ സമയത്താണ് സെയ്ഫ് അലി ഖാനെ പരിചയപ്പെടുന്നതെന്ന് കരീന ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പില്‍ തുറന്നു പറയുന്നു.

ഞാന്‍ ഒരുപാട് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ ഒരു ചിത്രം പോലും ചെയ്യാത്ത വര്‍ഷമുണ്ടായിരുന്നുവെന്നും അതോടെ കരിയര്‍ അവസാനിച്ചെന്ന് കരുതിയാതായും കരീന പറഞ്ഞു. ”എന്റെ ജീവിതത്തിലും കരിയറിലും പിന്തുണക്കാനും ഒപ്പം നില്‍ക്കാനും കുറെ മനുഷ്യരുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തകര്‍ന്നുവീഴുമ്പോഴാണ് സെയ്ഫ് എന്നെ താങ്ങി നിര്‍ത്തുന്നത്. മുന്‍പ് പലതവണ സെയ്ഫിനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. പക്ഷേ, തഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു. ലഡാക്കിലും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിങ്. ഒറ്റക്ക് സമയം ചെലവഴിക്കണമെന്ന് ഞങ്ങള്‍ ഇരുവര്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. ഒരുമിച്ച്‌ ഒരുപാട് ദൂരം ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട് ആ സമയത്ത്. ഒരുപാട് സംസാരിക്കുമായിരുന്നു. പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു.

എന്നെക്കാള്‍ പത്ത് വയസ്സ് പ്രായം അധികമുണ്ട് സെയ്ഫിന്. കുറച്ചുകാലം ഞങ്ങള്‍ പ്രണയിച്ചു. തനിക്ക് പ്രായം 25 അല്ലെന്നും എന്നും രാത്രി വീട്ടില്‍ കൊണ്ടുപോയി വിടാനാകില്ലെന്നും സെയ്ഫ് പറഞ്ഞു. പിന്നാലെ അദ്ദേഹം അമ്മയെ കണ്ട് എന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞു, ഒരുമിച്ച്‌ ജീവിക്കണമെന്ന് പറഞ്ഞു. അമ്മക്കും അത് താത്പര്യമായിരുന്നു. അങ്ങനെയാണ് വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്, ആ തീരുമാനം ശരിയായിരുന്നു.” കരീന പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button