
ശരീര ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തെ നിരാകരിച്ചതിനെ തുടര്‍ന്ന് മികച്ച അവസരങ്ങള്‍ നഷ്ടമായെന്നു ബോളിവുഡ് സുന്ദരി സൊനാലി സെയ്ഗളിന്റെ വെളിപ്പെടുത്തല്‍. മികച്ച ഒരു ചിത്രത്തില്‍ വേഷം ലഭിച്ചു. പക്ഷെ കാസ്റ്റിങ് ഡയറക്ടറില്‍ നിന്നുമുണ്ടായ മോശം അനുഭവമാണ് സൊനാലി പങ്കുവച്ചത്.
ആ സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ വളരെ സന്തോഷവതിയായിരുന്നു. കഥാപാത്രത്തിനായി ഒരുപാട് തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ സംവിധായകനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഓപ്പറേഷന് നടത്തി ശരീരഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം എന്നാണ്. എന്നാല്‍ താന്‍ അത് അംഗീകരിച്ചില്ലെന്നും നോ എന്ന് പറയാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല എന്നും സൊനാലി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ അവസരം നഷ്ടപ്പെട്ടപ്പോള്‍ ഹൃദയം തകരുന്ന വേദനയുണ്ടായി. എന്തിനു വേണ്ടിയായാലും ശരീരത്തെ കത്തികൊണ്ട് കീറിമുറിക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നുമാണ് താരം പറയുന്നത്.
Post Your Comments