മലയാള സിനിമയിലെ അത്ഭുത പ്രതിഭാസമാണ് ജഗതി ശ്രീകുമാർ എന്ന ഹാസ്യ സാമ്രാട്ട്, വര്‍ഷങ്ങളായി മലയാളി പ്രേക്ഷകര്‍ക്ക് നിറചിരി സമ്മാനിച്ച ജഗതി ശ്രീകുമാര്‍ അപകടത്തിന്റെ ആഴങ്ങളില്‍ നിന്ന് മലയാള സിനിമയിലേക്ക് ആത്മവിശ്വാസത്തോടെ തുഴഞ്ഞടുക്കുകയാണ്.. നായകനായും, സഹനടനായും, ഹാസ്യ നടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ജഗതി ശ്രീകുമാറിന്റെ സജീവമായ സാന്നിധ്യം പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്. ചെയ്യുന്ന തൊഴിലിനോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഏക നടനാണ് ജഗതി ശ്രീകുമാർ എന്ന് നടൻ മാമുക്കോയ വ്യകതമാക്കുന്നു, ‘കാവടിയാട്ടം’ എന്ന ചിത്രത്തിലെ ചിത്രീകരണ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ആത്മസമർപ്പണത്തെക്കുറിച്ച് മാമുക്കോയ തുറന്നു പറഞ്ഞത്.
“കാവടിയാട്ടം എന്ന സിനിമയിൽ ജഗതി ശ്രീകുമാർ കുളത്തിലേക്ക് ചാടുന്ന രംഗം ചിത്രീകരിച്ചത് പുലർച്ചെ നാലുമണിക്കാണ്, എന്നോട് ചോദിച്ചപ്പോൾ ഞാൻ അതിനു കഴിയില്ലെന്ന മറുപടിയാണ് നൽകിയത്, പക്ഷെ ജഗതി ശ്രീകുമാർ രാവെന്നോ പകലെന്നോ ഇല്ലാതെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നടനാണ് അതുകൊണ്ടു തന്നെ അഴുക്ക് നിറഞ്ഞ തോട്ടിൽ നാലോളം ടേക്കുകൾ എടുത്തു കൊണ്ടായിരുന്നു ജഗതി ശ്രീകുമാർ ആ സീൻ പൂർത്തീകരിച്ചത്”.സിനിമയ്ക്കപ്പുറമുള്ള വ്യക്തി ബന്ധങ്ങളിൽ ഏറ്റവും സൗഹൃദം സൂക്ഷിച്ച നടന്മാരിൽ ഒരാളായിരുന്നു ജഗതി ശ്രീകുമാർ, സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് പുലർച്ചെയുള്ള ജഗതിയുടെ സാഹസികകരമായ അഭിനയ നിമിഷത്തെ കുറിച്ച് മാമുക്കോയ തുറന്നു പറഞ്ഞത്..
Post Your Comments