
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജീവ മലയാളികളുടെയും പ്രിയതാരമാണ്. തനിക്കൊപ്പം ഉള്ള നായിക ആരെന്നു അറിയാമോ എന്ന് ആരാധകരോട് ഒരു വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് താരം.
ട്വിറ്ററിലൂടെ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചപ്പോഴാണ് താരത്തിന്റെ ചോദ്യം. ട്വീറ്റിന് താഴെ ഒട്ടനവധി പേരാണ് മറുപടി നല്‍കിയിരിക്കുന്നത്. നായികയല്ല നായകനാണ് എന്നാണ് കണ്ടെത്തല്‍. സന്താനം അല്ലെങ്കില്‍ സതീഷ് ഇവരില്‍ ഏതെങ്കിലും ഒരാള്‍ ആയിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
എന്നാല്‍ ശരിയുത്തരത്തിനു സമ്മാനമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. എന്നാല്‍ ആരാണെന്ന് ജീവ ഇത്വരെയും വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments