BollywoodGeneralLatest News

മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ലെന്ന് പരിഹാസം; മറുപടിയുമായി സണ്ണിലിയോണ്‍

കുടുംബ ബിസിനസ് നിർദേശിക്കില്ലെന്ന് പരിഹാസവുമായി വിമര്‍ശകന്‍

ബോളിവുഡിലെ ഹോട്ട് താരം സണ്ണിലിയോൺ പോണ്‍ സിനിമാ മേഖലയില്‍ നിന്നും മാറി മുഖ്യധാരാ ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും താരത്തിനെതിരെ പരിഹാസവും കുത്തുവാക്കുകളും പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. സണ്ണി മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കില്ലെന്ന് പരിഹാസവുമായി എത്തിയ വിമര്‍ശകന് ചുട്ട മറുപടിയുമായി താരം. അർബാസ് ഖാൻ അവതാരകനായി എത്തിയ ചാറ്റ് ഷോയിലാണ് സണ്ണിയ്ക്ക് നേരെ ട്രോളുകൾ വന്നത്.

”അതെ, അതങ്ങനെ തന്നെയായിരിക്കാം. ഞാനെന്തിന് അവർക്ക് കുടുംബ ബിസിനസ് നിർദേശിക്കണം. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാകമണമെന്ന് അവർ ആഗ്രഹിച്ചാൽ സന്തോഷമേയുള്ളൂ. അത് അല്ല എന്റെ മകൾ ഞാൻ തുടങ്ങിയ കോസ്മെറ്റിക്ക് വ്യവസായമോ പെർഫ്യൂ ബിസനസോ ഏറ്റെടുത്ത് നടത്തണമെന്ന് ആഗ്രഹിച്ചാൽ അതൊരു വലിയ കുടുംബ ബിസിനസാകുമെന്നാണ് എന്റെ പ്രതീക്ഷ. ഏത് മേഖലയിലാണെങ്കിലും മറ്റുള്ളവരോട് കാരുണ്യവും അലിവുമുള്ളവരായി മക്കളെ വളർത്തണമെന്നാണ് ആഗ്രഹം. ഡോക്ടറോ, എൻജിനിയറോ, ശാസ്ത്രജ്ഞനോ ആകാനാണ് ആഗ്രഹമെങ്കിൽ അതുപോലെയാകും. എന്താകണമെന്നുള്ളത് അവരുടെ ഇഷ്ടമാണ്.” സണ്ണിയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button