GeneralLatest NewsMollywood

പൊറോട്ട, ഓള്‍ഡ് മങ്ക്, ബിയര്‍: മുന്നറിയിപ്പുമായി നടന്‍ സുദേവ്

ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് താരം എത്തിയിരിക്കുന്നത്.

സിക്സ്പാക്കുമായി മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് സുദേവ് നായര്‍. ഫിറ്റ്നെസ്സിനും ആരോഗ്യത്തിനും വളരെയേറെ പ്രാധാന്യം കൊടുക്കുന്ന സുദേവ് നായര്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് താരം എത്തിയിരിക്കുന്നത്.

എല്ലാവർക്കുമായി ഒരു മുന്നറിയിപ്പ് എന്നെഴുതിയാണ് കുടവയറുള്ള തന്റെ ചിത്രങ്ങൾ സുദേവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും (കേരള പൊറോട്ട, ഐസ്ക്രീം എന്നിവ) കുടിക്കുന്ന ബിയറും മറ്റും നിങ്ങൾക്ക് തന്നെ പ്രശ്നമാകും. നിങ്ങൾ‌ എത്ര തന്നെ വർക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ പാരമ്പര്യമായുള്ള ഗുണങ്ങൾ എന്തു തന്നെയായാലും അതൊന്നും വിലപ്പോവില്ല. പക്ഷേ എനിക്ക് വെല്ലുവിളികൾ ഇഷ്ടമാണ്. ഇങ്ങനെയാണ് താരത്തിന്റെ പോസ്റ്റ്‌.

സുദേവിന്റെ പോസ്റ്റിനെ കളിയാക്കിയും അമ്പരപ്പോടെയും ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. താങ്കളെ എത്രയും വേഗം പഴയ രീതിയിൽ കാണാൻ സാധിക്കട്ടെ എന്ന ശുഭപ്രതീക്ഷയാണ് പലരും പങ്കു വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button