ബോളിവുഡിലെ സെലിബ്രിറ്റിയാണ് തൈമൂര്‍. താരങ്ങളായ കരീന കപൂറിന്‍റെയും സെയ്ഫ് അലി ഖാന്‍റെയും മകനാണ് തൈമൂര്‍. ഈ കുട്ടി താരത്തിന്റെ പിന്നാലെയാണ് പാപ്പരാസികള്‍. സ്വ്കാര്യതപോലും വാര്‍ത്തയാക്കുന്നതിനെതിരെ താരദമ്പതികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിമര്‍ശനവുമായി കരീന വീണ്ടും രംഗത്ത്.” തന്‍റെ മകനെ ഓര്‍ത്ത് ഇപ്പോള്‍ പേടിയാണ്. പാപ്പരാസികള്‍ മൂലം മകനെ വീട്ടില്‍ നിര്‍ത്താന്‍ തന്നെ തനിക്ക് മടിയാണ്. ഷൂട്ടിന് പോകുമ്പോള്‍ മകന്‍ വീട്ടില്‍ എന്തുചെയ്യുന്നു എന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താന്‍ അറിയുന്നുണ്ട്. ഇത് വളരെ ഭീകരമാണെന്നും;; കരീന പറഞ്ഞു.
സെലിബ്രിറ്റിയായല്ല അവന്‍ വളരേണ്ടത്. സാധാരണമായ ഒരു കുട്ടിക്കാലമാണ് തന്‍റെ മകന് വേണ്ടത്. അവന്‍റെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയാണ്. അവന്‍ വെറും ഒരു കുട്ടിയാണെന്ന് ഒരു സമയത്ത് ആളുകള്‍ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും കരീന പറഞ്ഞു.
Post Your Comments