വിനയന് ചിത്രങ്ങളാണ് കലാഭവന്‍ മണി എന്ന നടനെ സിനിമാ രംഗത്ത് ജനപ്രിയനാക്കിയത്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കലാഭവന്‍ മണിയെ നായകനാക്കിയാണ് വിനയന് സംവിധാനം ചെയ്തത്, കരുമാടിക്കുട്ടന് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വിനയന് കലാഭവന്‍ മണിയോട് ഉപദേശമെന്ന രീതിയില്‍ പങ്കുവച്ചത് ഒരേയൊരു കാര്യം മാത്രം….
“നിനക്ക് ഇവിടെ സൂപ്പര്‍ താരമായി നിലകൊള്ളണമെങ്കില്‍ മമ്മൂട്ടിയും, മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ചെയ്യുന്നത് പോലെ അമാനുഷിക കഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കരുത്, ജീവിതഗന്ധിയായ കഥകളിലെ മണിയെ കാണാനാണ് ആളുകള്‍ക്കിഷ്ടം, കലാഭവന്‍ മണിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് പച്ചയായ സംഭാഷണങ്ങളാണ്, കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷും, പോലീസ് വേഷവുമൊന്നുമല്ല, നിന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, നല്ല കഥാപാത്രങ്ങള്‍ നീ തെരഞ്ഞെടുത്താല്‍ ഒരു അതുല്യ അഭിനേതാവ് എന്ന സ്ഥാനം എന്നും നിനക്കുണ്ടാകും”
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തേക്കാള്‍ ബോക്സോഫീസില്‍ വലിയ വിജയം കുറിച്ച ചിത്രമായിരുന്നു കരുമാടിക്കുട്ടനെന്നു സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ വിനയന് വ്യക്തമാക്കി.തിയേറ്ററില്‍ പ്രേക്ഷകര്‍ മുഴുവന്‍ എഴുന്നേറ്റു നിന്ന് ക്ലാപ്പ് ചെയ്ത കരുമാടിക്കുട്ടനിലെ ക്ലൈമാക്സ് രംഗം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും വിനയന് പങ്കുവച്ചു.
Post Your Comments