CinemaMollywoodNEWS

ലഭിക്കേണ്ടിയിരുന്ന സംസ്ഥാന അവാര്‍ഡ്‌ ഉര്‍വശിക്ക് നല്‍കാതിരുന്നതിന് പിന്നില്‍ വിചിത്രമായ കാരണം!

'മഴവില്‍ക്കാവടി', 'വര്‍ത്തമാനകാലം', എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1989-ല്‍ അവാര്‍ഡ്‌ സ്വന്തമാക്കിയ ഉര്‍വശി, 'തലയണമന്ത്രം' എന്ന ചിത്രത്തിലൂടെ 1999-ലെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ്‌ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ഉര്‍വശി നല്ല സിനിമകളുമായി ഇന്നും മലയാള സിനിമയില്‍ സജീവമാണ്, മികച്ച നടിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡ്‌ സ്വന്തമാക്കിയിട്ടുള്ള ഉര്‍വശിയെ 1992-ലെ സംസ്ഥാന അവാര്‍ഡില്‍ നിന്നും പുറത്താക്കിയത് വിചിത്രമായ കാരണം പറഞ്ഞാണ്, 1989,90,91 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന്‍ തവണ മികച്ച നടിക്കുള്ള  സംസ്ഥാന അവാര്‍ഡ്‌ സ്വന്തമാക്കിയ ഉര്‍വശിയെ നാലാം തവണ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ജൂറിയുടെ തീരുമാനം. ഉറപ്പായും  ലഭിക്കേണ്ടിയിരിക്കുന്ന സംസ്ഥാന അവാര്‍ഡ്‌ ഉര്‍വശിക്ക് ആ വര്‍ഷം വിചിത്രമായ കാരണം കൊണ്ട് നഷ്ടപ്പെടുകയായിരുന്നു.

‘മഴവില്‍ക്കാവടി’, ‘വര്‍ത്തമാനകാലം’, എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1989-ല്‍ അവാര്‍ഡ്‌ സ്വന്തമാക്കിയ ഉര്‍വശി, ‘തലയണമന്ത്രം’ എന്ന ചിത്രത്തിലൂടെ 1999-ലെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ്‌ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ‘കടിഞ്ഞൂല്‍ കല്യാണം’, ‘ഭരതം’, ‘കാക്കത്തൊള്ളായിരം’, ‘മുഖചിത്രം’, തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് 1991-ലെ അവാര്‍ഡിന് ഉര്‍വശിയെ അര്‍ഹയാക്കിയത്.

‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ്‌ നിഷേധിക്കപ്പെട്ട അശോകനും, ‘പ്രണയം’ എന്ന ചിത്രത്തിലെ പ്രകടനത്തിന്  ദേശീയ അവാര്‍ഡ്‌ ലഭിക്കാതെ പോയ മോഹന്‍ലാലിനും വിചിത്രമായ കാരണം കണ്ടെത്തി വിധികര്‍ത്തക്കാള്‍ അവാര്‍ഡ്‌ നിഷേധിച്ചതും വലിയ രീതിയില്‍  ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകളായിരുന്നു, ബാലനുമല്ല യുവനടനുമല്ല അശോകനെന്നു കണ്ടെത്തിയ ജൂറി അശോകന് അവാര്‍ഡ്‌ നിഷേധിച്ചപ്പോള്‍ പ്രണയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനത്തിന് സ്ക്രീന്‍ പ്രസന്‍സ് കുറവാണെന്ന ആരോപണം കണ്ടെത്തിയാണ് ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ്‌ ജൂറി ടീം അവാര്‍ഡ്‌ നിഷേധിച്ചത്.

shortlink

Related Articles

Post Your Comments


Back to top button