സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്നു നടന് സുരാജ് വെഞ്ഞാറമൂട്. ‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന പേരില്‍ ചിത്രം സഹിതം പ്രചരിക്കുന്നത് വ്യാജമാണെന്നും താന്‍ ഒരു രാഷ്ട്രീയപാർട്ടിക്ക് വേണ്ടിയും വോട്ട് അഭ്യർഥിച്ചിട്ടില്ലെന്നും സുരാജ് പറയുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
സുരാജിന്റെ പോസ്റ്റ്
പ്രിയമുള്ളവരെ
ഞാൻ സുരാജ് വെഞ്ഞാറമൂട് ഒരു കലാകാരനായ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും വോട്ട് അഭ്യർഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണവും നടത്തിയിട്ടില്ല എന്നാൽ എന്റെ പേരിൽ ചില വ്യാജ പ്രചരണങ്ങൾ കണ്ടു വരുന്നു. ഇത് എന്റെ അറിവോടെ അല്ല എന്ന് എന്റെ പ്രിയപെട്ട പ്രേക്ഷകരെ അറിയിക്കുന്നു..
നന്ദി
എന്ന് സ്വന്തം
സുരാജ് വെഞ്ഞാറമ്മൂട് ?
Post Your Comments