GeneralLatest NewsMollywood

പോണ്‍ ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണം വെളിപ്പെടുത്തി സണ്ണി ലിയോണ്‍

സന്തോഷ്‌ നായര്‍ ഒരുക്കുന്ന രംഗീല എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തെന്നിന്ത്യയിലെയ്ക്ക് എത്തുകയാണ് സണ്ണി

ഹോട്ട് ചിത്രങ്ങളിലൂടെ ബോള്ളിവുഡില്‍ ചുവടു വച്ച താരമാണ് സണ്ണി ലിയോണ്‍. മമ്മൂട്ടി ചിത്രം മധുര രാജയിലൂടെ മലയാളത്തിലേയ്ക്കും എത്തിയ സണ്ണി പോണ്‍ ചിത്രങ്ങളിലൂടെയാണ് ആദ്യ കാലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. ഐറ്റം ഡാന്‍സറായി മുഖ്യ ധാര ചിത്രങ്ങളിലേയ്ക്ക് കടന്നു വന്ന താരം പോണ്‍ ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണം വെളിപ്പെടുത്തുന്നു.

പോണ്‍ സിനിമ നിരോധിക്കും എന്ന് മുന്നില്‍ കണ്ടാണ് താന്‍ കരിയര്‍ ഉപേക്ഷിച്ചത് എന്നാണ് സണ്ണി പറയുന്നത്.ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണിയുടെ തുറന്നു പറച്ചില്‍. പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്നായിരുന്നു അര്‍ബാസിന്റെ ചോദ്യം. അതിന് സണ്ണി നല്‍കിയ മറുപടി ഇങ്ങനെ. ‘കാര്യമായും, ഞാന്‍ ദീര്‍ഘീവീക്ഷണമുള്ള ഒരാളാണ്.’

പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ഓരോ തീരുമാനവും എടുത്തതെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. ‘പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.’

സന്തോഷ്‌ നായര്‍ ഒരുക്കുന്ന രംഗീല എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തെന്നിന്ത്യയിലെയ്ക്ക് എത്തുകയാണ് സണ്ണി.

shortlink

Related Articles

Post Your Comments


Back to top button