ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യ. ഭരണം തിരിച്ചു പിടിക്കാന്‍ ശക്തമായ പോരാട്ടവുമായി രാഷ്ട്രീയ കക്ഷികള്‍ ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ഉത്തരേന്ത്യയിലെ വോട്ടുകള്‍ സ്വന്തമാക്കാം എന്ന് കരുതിയ കോണ്‍ഗ്രസ്സിന് തിരിച്ചടി. പാട്ടുകാരിയും നര്‍ത്തകിയുമായ സപ്നയേ കൂടെകൂട്ടി ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്കക്കിടയില് സപ്നയ്ക്കുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇതുവരെയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാതിരുന്ന സപ്ന ബിജെപി വേദിയില്‍.
സപ്ന ചൗധരി ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിക്കൊപ്പം ഉത്തരേന്ത്യന്‍ റോഡ്ഷോയില്‍ പങ്കെടുത്തു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു സപ്നയുടെ അപ്രതീക്ഷിത കടന്നുവരവ്. റോഡ്ഷോയിലുടനീളം സപ്ന തിവാരിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ താന്‍ ‘ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും മനോജ് തിവാരി സുഹൃത്തായാതിനാലാണ് റോഡ് ഷോയില്‍ പങ്കെടുത്തതുമെന്നുമാണ് ഈ വിഷയത്തില്‍ സപ്ന പ്രതികരിച്ചത്.
എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കൊപ്പമുള്ള സപ്നയുടെ ഫോട്ടോ പുറത്തുവന്നതോടെ സപ്ന കോണ്ഗ്രസിലേക്ക്പോകുകയാണെന്ന പ്രചാരണമുണ്ടായിരുന്നു. അതുകൂടാതെ ഹേമമാലിനിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സപ്ന ചൗധരി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെയെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ നിഷേധിച്ച സപ്ന ബിജെപി വേദിയില്‍ എത്തിയ അമ്പരപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Post Your Comments