
‘ഒരു മറവത്തൂര്‍ കനവ്’ എന്ന തന്റെ ആദ്യ സിനിമയിലൂടെ ജനമനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ലാല്‍ ജോസ്. പിന്നീട് ഹിറ്റ് സിനിമകളുടെ തോഴനായ ലാല്‍ ജോസ് മലയാള സിനിമയിലെ മിന്നും താരമായി, മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെ വെച്ചും സിനിമ ചെയ്ത ലാല്‍ ജോസ് ഇതിനോടകം ഇരുപത് സിനിമകളിലധികം ചെയ്തു കഴിഞ്ഞു. കമലിന്റെ സഹസംവിധായകനായി സിനിമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ലാല്‍ ജോസ് മലയാളത്തിലെ വലിയ സംവിധായകനായി മാറുമെന്ന് ആദ്യം പ്രവചിച്ചത് മോഹന്‍ലാല്‍ ആണ്.വിഷ്ണുലോകം സിനിമയുടെ ലൊക്കേഷനില്‍ സിബി മലയില്‍ വന്നപ്പോഴായിരുന്നു വരാനിരിക്കുന്ന പ്രതീക്ഷയുള്ള യുവ സംവിധായകനെക്കുറിച്ച് മോഹന്‍ലാല്‍ തുറന്നു പറഞ്ഞത്.
മറവത്തൂര്‍ കനവ് എന്ന സിനിമയുടെ നൂറാം ദിനാഘോഷം സിബി മലയിലിന്റെ ‘സമ്മര്‍ ഇന്‍ ബത്ലെഹം’ എന്ന സെറ്റിലാണ് ലാല്‍ ജോസും സംഘവും ആഘോഷിച്ചത്. അവിടെ വച്ചാണ് സിബി മലയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളെ കുറിച്ച് പരാമര്‍ശിച്ചത്.
വിഷ്ണു ലോകം സിനിമയുടെ സെറ്റില്‍ സിബി മലയില്‍ വന്നപ്പോള്‍ ലാലു ലാലു എന്ന വിളികേട്ട് അദ്ദേഹം ആദ്യം തെറ്റിദ്ധരിച്ചു, മോഹന്‍ലാലിനെയാണ് അങ്ങനെ വിളിക്കുന്നതെന്നായിരുന്നു സിബി മലയിലിന്റെ ധാരണ , എന്നാല്‍ മോഹന്‍ലാല്‍ തന്നെ സിബി മലയിലിനോട് കാര്യം വിശദീകരിച്ചു, ഇവിടെ മറ്റൊരു ലാലുവുണ്ട്, ലാല്‍ ജോസ് എന്നാണ് അയാളുടെ പേര്, കമലിന്റെ അസിസ്റ്റന്റ്റ് ആണ് സിബി നോട്ട് ചെയ്തു വെച്ചോളൂ,അയാള്‍ മലയാള സിനിമയുടെ മഹാസംഭാവമാകും, മോഹന്‍ലാല്‍ ലാല്‍ ജോസിനെക്കുറിച്ച് സിബിയോടു പങ്കുവെച്ചു.
Post Your Comments