ലോക് സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരങ്ങളും തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചിരുന്നു. തെന്നിന്ത്യന്‍ താരം അജിത്തിനു കേരളത്തിലും ആരാധകര്‍ ഏറെയാണ്. വിനയത്തോടുള്ള താരത്തിന്റെ പ്രവര്‍ത്തികള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അജിത്തിനും ഭാര്യക്കും എതിരെ വിമര്‍ശനവുമായി സ്ത്രീകള്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയതിന്റെ പേരിലാണ് അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധം.
ഏപ്രിൽ 20 തിന് തിരുവണ്‍മിയുര്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്താനായി ശാലിനിയ്ക്കൊപ്പം അജിത് എത്തിയപ്പോഴായിരുന്നു സംഭവം. താരങ്ങളെ കണ്ടതോടെ സെല്‍ഫിയെടുക്കാനും കൈകൊടുക്കാനുമായി ആരാധകര്‍ ചുറ്റും കൂടി. തിക്കും തിരക്കും വര്‍ദ്ധിക്കുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിനകത്തേക്ക് ഇവരെ കയറ്റി. ഈ നടപടിയെ ചില സ്ത്രീകൾ ചോദ്യം ചെയ്തു. വോട്ടു ചെയ്യാനെത്തിയ സ്ത്രീകളിൽ ചിലർ ശാലിനിയോട് കയര്‍ത്തു.
പൊലീസുകാര്‍ ഉടന്‍ തന്നെ ശാലിനിയെ വാഹനത്തിലേക്ക് മാറ്റി. എന്നാല്‍ ആളുകൾക്കിടയിലകപ്പെട്ട അജിത്തിനെ ഏറെ പാടുപെട്ടാണ് പുറത്തെത്തിച്ചത്.
Coz of Ajith’s Arrival there was Heavy Crowd due to that Police Urge Ajith to get into booth soon ..Police made public to wait for sometime and made way for Ajith that made her Angry and Shout on him or also for Publicity…Ajith apologized to public for their inconvenience? pic.twitter.com/O8Sbfc63bd
— MSD-VK (@MSDVK3) April 20, 2019
Post Your Comments