മികച്ച ഒരു വില്ലന്‍ വേഷം ചെയ്തിട്ടും പുരസ്കാരം ലഭിച്ചില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. വനിതാ ഫിലിം അവാര്‍ഡ് ചടങ്ങിലാണ് സുരാജ് ഈ വേദന പങ്കുവച്ചത്.
വനിതാ ഫിലിം അവാര്‍ഡില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം നടന്‍ സണ്ണി വെയിനായിരുന്നു ലഭിച്ചത്. ഇത് വിതരണം ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് അന്ന് ലഭിക്കാതെ പോയ അംഗീകാരത്തെ സുരാജ് തമാശരൂപേണ മനസ് തുറന്നത്.
”സണ്ണിയ്ക്ക് ഒരു അവാര്‍ഡ് കൊടുക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമാണ്. അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതിലും എനിക്ക് സന്തോഷമാണ്. പക്ഷെ ചെറിയൊരു വിഷമം എന്ന് പറയുന്നത് ഞാന്‍ ഒരു കിടിലന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് എനിക്ക് ആരും അവാര്‍ഡ് തന്നില്ല. മമ്മൂക്കയുടെ വില്ലനായിട്ടാണ് ഞാന്‍ അഭിനയിച്ചത്. എന്നിട്ടും അവാര്‍ഡ് തരാത്തതില്‍ എനിക്ക് വിഷമമുണ്ട്. ആരും ശ്രദ്ധിച്ചു പോലുമില്ലെന്നും” സുരാജ് പറയുന്നു.
എന്നാല്‍ അത് ഏത് സിനിമയാണെന്ന അവതാരകയുടെ ചോദ്യത്തിന് അതൊന്നും ആരും ചോദിക്കേണ്ട പുള്ളി കോമഡി നടനായത് കൊണ്ട് എല്ലാവരും സുരാജിനെ ഒഴിവാക്കിയതല്ലേ എന്ന് രമേഷ് പിഷാരടി ചോദിച്ചു. ഏത് ഫിലിം ആണെന്നുള്ളത് ആളുകള്‍ കൈയ്യടിക്കുമ്പോള്‍ മനസിലാകുമെന്ന് പറഞ്ഞ രമേഷ് പിഷാരടി ചട്ടമ്പിനാട് സിനിമയിലെ ദശമൂലം ദാമു എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കാണിക്കുകയും ചെയ്തു.
Post Your Comments