ആരാധകരെ സിത്താറിന്റെ മാന്ത്രിക സംഗീതത്തില്‍ ലയിപ്പിക്കുന്ന ലോകപ്രശസ്ത സിതാര്‍ വാദകയാണ് അനൗഷ്ക. സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കറിന്റെ മകള്‍ കൂടിയാണ് താരം. സിത്താറിന്റെ തന്ത്രികള്‍ തന്റെ വിരലുകളില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഒരു വേദനയേ അല്ലെന്ന് അനൗഷ്ക പറയുന്നു. ആഴത്തിലുള്ള മുറിവുകളുടെയും തഴമ്പിന്റെയും ചിത്രം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അനൌഷ്ക പങ്കുവച്ചിരുന്നു.
ഈ ചിത്രങ്ങള്‍ കണ്ട ആരാധകരില്‍ പലരും കൈ സംരക്ഷിക്കുന്നതിനായി ശ്രദ്ധിക്കാനും സൂപ്പര്‍ ഗ്ലൂ പോലെ എന്തെങ്കിലും ഉപയോഗിക്കാനും ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട അനൌഷ്ക ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞെത്തി.
”വളരെ നേര്‍ത്ത തന്ത്രികളുള്ള വാദ്യോപകരണമായതിനാല് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ നമുക്ക് സാധിക്കും. അതൊരു നല്ല കാര്യമാണ്. വിരലുകളില്‍ ആഴത്തിലുള്ള ചാലുകളും തഴമ്ബും രൂപപ്പെടുമ്പോള്‍ തന്ത്രികള്‍ പൊട്ടിപ്പോകാതെ നമുക്ക് നന്നായി വായിക്കാന്‍ സാധിക്കും. സൂപ്പര്‍ ഗ്ലൂ പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കണമെന്ന് നിങ്ങളില്‍ പലരും എന്നോട് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്പില് ഒരു നിര്‍ദ്ദേശം വയ്ക്കുകയാണ്, സൂപ്പര്‍ ഗ്ലൂവിനേക്കാള് നല്ലത് അമേരിക്കയില്‍ ലഭ്യമായ കൃതൃമ ത്വക്കാണ് ” എന്നും അവര്‍ കുറിച്ചു.
Post Your Comments