ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി തിളങ്ങിയ നായികമാരായിരുന്നു മേനകയും ശ്രീദേവിയും. ബോളിവുഡ് താര സുന്ദരീപദം നേടിയ ശ്രീദേവിയുടെ വിയോഗത്തിനൊരു വയസ്സ്. താരത്തിന്റെ മൂത്തമകള്‍ ജാന്‍വി കപൂര്‍ ബ്വോളിവുഡിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിക്കഴിഞ്ഞു.
സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. തെന്നിന്ത്യന്‍ സിനിമയിലെ ഈ താര റാണി അജയ് ദേവ്ഗണ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ എത്തുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് രണ്ടു താരപുത്രിമാരുടെ കണ്ടുമുട്ടലാണ്.
ബോംബൈയില്‍ ബോണി കപൂറിനും മകള്‍ ജാന്വിക്കുമൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
Post Your Comments