BollywoodGeneralLatest News

പതിനാറാം പിറന്നാള്‍ ആഘോഷിച്ച് താരപുത്രി!!

എന്റെ കരങ്ങളിൽ ഇപ്പോഴും നിന്റെ ആ ചെറിയ ഭാരമുണ്ട്.

താരങ്ങളെ പോലെ തന്നെ സെലിബ്രിറ്റികളാണ് താരപുത്രിമാരും. ബോളിവുഡിലെ ക്യൂട്ട് ഫാമിലികളിൽ ഒന്നാണ് അജയ് ദേവ്ഗൺ – കജോൾ ദമ്പതികളുടെത്. സിനിമയുടെ തിരക്കുകളില്‍ നിന്നും മാറി കുടുംബത്തോടൊപ്പം ചിലവഴിക്കാനും സ്വകാര്യ നിമിഷങ്ങള്‍ ആഘോഷമാക്കാനും ഇരുവരും പലപ്പോഴും ശ്രദ്ധിക്കാറുണ്ട്.

അജയുടെയും കജോളിന്റെയും മൂത്ത മകള്‍ നൈസയുടെ പതിനാറാം ജൻമദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രവും മകള്‍ക്കായി ഒരു മനോഹര കുറിപ്പും കജോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

‘എന്റെ പ്രിയപ്പെട്ട കുഞ്ഞിന് പതിനാറാം പിറന്നാൾ ആശംസകൾ. എന്റെ കരങ്ങളിൽ ഇപ്പോഴും നിന്റെ ആ ചെറിയ ഭാരമുണ്ട്. നീ എത്ര വളര്‍ന്നാലും എപ്പോഴും എന്റെ ഹൃദയമിടിപ്പാണ്’ കജോൾ കുറിച്ചു.

1999ലാണ് അജയ് ദേവഗണിനെ വിവാഹം ചെയ്യുന്നത്. 2003ലാണ് ദമ്പതികള്‍ക്ക് കൂട്ടായി നൈസ പിറന്നത്.. നൈസയെന്ന മകളെക്കൂടാതെ കജോളിനും അജയ്ക്കും യുഗ് എന്നൊരു മകനുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button