വലിയ ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കെ.മധു എസ്എന്‍ സ്വാമി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. 1987-ല്‍ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’ കെ മധു എന്ന സംവിധായകനെ ശ്രദ്ധേയമാക്കിയ ചിത്രമായിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകന്റെ കഥ പറഞ്ഞ ‘ഇരുപതാം നൂറ്റാണ്ട്’ ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്ന സിനിമയാണ്.
തന്റെ സിനിമയിലെ എല്ലാ ഷോട്ടുകളും നടന് ജനാര്‍ദ്ദനനെ വച്ചാണ് എടുക്കുന്നതെന്ന് വ്യക്തമാക്കുകയാണ് കെ. മധു, അത് സിനിമയുടെ ഭാഗ്യമായി കാണുന്നുവെന്നും കെമധു പറയുന്നു. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിലെ ആദ്യ ഷോട്ട് ജനാര്ദ്ദനന് ചേട്ടന് കോയിന് ടോസ് ചെയ്തു കൊണ്ട് പറയുന്നതാണ് ” എന്റെ ശനിദശ കഴിഞ്ഞു”, ഷോട്ട് എടുത്തു തീര്‍ന്നതും ഞാന്‍ ജനാര്ദ്ദനന് ചേട്ടനോട് ചോദിച്ചു, “എന്റെയും ശനി ദശ അല്ലേ എന്ന്”, ഞാന്‍ മധുവിന്റെ ശനിദശ കഴിഞ്ഞെന്നാണ് ആദ്യ ഷോട്ടിലൂടെ ഉദ്ദേശിച്ചതെന്ന് ജനാര്ദ്ദനന് ചേട്ടന് മറുപടി നല്കി, ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് തന്റെ മാസ്റ്റര്‍ പീസ് സിനിമയായ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഷോട്ടിനെക്കുറിച്ച് കെ.മധു വ്യക്തമാക്കിയത്.
മോഹന്‍ലാല്‍ എന്ന നടന്റെ സൂപ്പര്‍ താര വളര്‍ച്ചയെ ഏറെ ബലപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ട് അന്നത്തെ യുവാക്കള്‍ക്കിടയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രമായിരുന്നു, സുരേഷ് ഗോപി, അംബിക എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
Post Your Comments