GeneralLatest NewsMollywood

അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുരുന്നിനെ ആശിര്‍വദിച്ചതിന് എന്തൊക്കെ വൃത്തികേടുകള്‍; നിങ്ങളുടെ വീടുകളിലും കുരുന്നുകളും ഗര്‍ഭിണികളും ഇല്ലെ?

ബഹളം വെക്കുന്ന ചിലരുടെ കുത്തകയാണൊ അഭിപ്രായ സ്വാതന്ത്യവും ആവിഷാകര സ്വാതന്ത്യവുമൊക്കെ?

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സോഷ്യല്‍മീഡിയയിലൂടെ ഇതുവരെയും ജനിക്കുക പോലും ചെയ്യാത്ത കുഞ്ഞിനെ പോലും അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടി ശ്രീയ രമേശ്‌. സുരേഷ് ഗോപിയെ പിന്തുണച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട ബിജു മേനോനും പ്രിയ വാര്യര്‍ക്കും വ്യക്തി സ്വാതന്ത്യം ഇല്ലേ എന്നു ചോദിച്ച ശ്രീയ പ്രചാരണത്തിനിടെ സുരേഷ് ഗോപി തൃശ്ശൂരിൽ ഒരമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുരുന്നിനെ  ഒന്ന് ആശിർവദിച്ചതിനെ പറ്റി എന്തൊക്കെ വൃത്തികേടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും കുറ്റപ്പെടുത്തി. സമൂഹ മാധ്യമത്തില്‍ താരം പങ്കുവച്ച കുറിപ്പിലാണ് വിമര്‍ശനം

ശ്രീയ രമേഷിന്റെ പോസ്റ്റ്‌

പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഒരു അമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനെനെ എല്ലാം എത്ര ക്രൂരമായാണ് മലയാളികൾ വാക്കുകൾ കൊണ്ട് മുറിവേല്പിക്കുന്നത്. ഒരു കുഞ്ഞി്ന്റെ ജീവൻ നിലനിർത്തുവാൻ ആ ആംബുലൻസ് അതിവേഗം കടന്നു പോയത് മലയാളിതീർത്ത  സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാർഥനയുടേയും മനോഹരമായ വീഥിയിലൂടെ ആയിരുന്നു. അവൾ സുരക്ഷിതയായി അമൃതാ ആശുപത്രിയിൽ എത്തിയെന്നറിയും വരെ ഒരമ്മയെന്ന നിലയിൽ ഞാനടക്കം അനേകർ അവൾക്കായി പ്രാർഥിച്ചു കൊണ്ടേ ഇരുന്നു. അതിനിടയിലാണ് ആ കുരുന്നിനെ
കുറിച്ച് അങ്ങെയറ്റം മനുഷ്യത്വരഹിതമായ പരാമർശവുമായി ഒരാൾ രംഗത്തെത്തിയത്. അയാൾക്കെതിരെ ഒരുപാട് പേർ കടുത്ത വിമർശനവുമായി രംഗത്തെത്തി, പോലീസ് അയാൾക്കെതിരെ നടപടിയും എടുത്തു. പക്ഷെ അയാളുടെ മനസ്സ് മാറാതെ എന്തു കാര്യം?

അതുകൊണ്ട് തീർന്നില്ല തൊട്ടടുത്ത ദിവസം പ്രചാരണത്തിനിടെ സുരേഷ് ഗോപിച്ചേട്ടൻ ഇതാ തൃശ്ശൂരിൽ ഒരമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുരുന്നിനെ ഒന്ന് ആശിർവദിച്ചതിനെ പറ്റി എന്തൊക്കെ വൃത്തികേടുകളാണ് പറഞ്ഞത്. എന്തൊരു കഷ്ടമാണിത്. മത-രാഷ്ടീയ വിദ്വേഷം ഇനിയും ലോകത്തേക്ക് പിറന്ന് വീണിട്ടില്ലാത്ത ഒരു കുരുന്നിന്റെ മേൽ പോലും പ്രയോഗിക്കുവാൻ എങ്ങിനെ മലയാളികൾക്ക് മനസ്സുവരുന്നു. നിങ്ങളെ പോലെ ഉള്ള അസുര
ജന്മങ്ങളുടെ ഇടയിലേക്കല്ലെ ആ കുരുന്നു ജനിച്ചു വീഴേണ്ടത്? അമൃതയിൽ ചികിത്സയിൽ ഇരിക്കുന്ന പതിനഞ്ചു ദിവസം പ്രായമായ കുരുന്നും പിച്ചവെക്കേണ്ടത് എന്ന് ഓർക്കുമ്പോൽ വല്ലാത്ത വേദന തോന്നുന്നു. നിങ്ങളുടെ വീടുകളിലും കുരുന്നുകളും ഗർഭിണികളും ഇല്ലെ? മതത്തിന്റെ പേരിലും രാഷ്ടീയത്തിന്റെ പേരിലും മനസ്സിൽ വെറുപ്പ് കുമിഞ്ഞു കൂടിയ ഒരു സമൂഹമായി അധ:പതിച്ചല്ലോ നമ്മുടെ നാട് എന്ന് ദു:ഖത്തോടെ ചിന്തിച്ചു
പോകുകയാണ്.

സ്വന്തം തട്ടകമായ തൃശ്ശൂരിൽ മൽസര രംഗത്തുള്ള സഹപ്രവർത്തകൻ സുരേഷ് ഗോപിച്ചേട്ടനു പിന്തുണ അർപ്പിച്ചതിന്റെ പേരിൽ ബിജു മേനോനും, പ്രിയാ വാര്യരുമെല്ലാം നേരിടുന്ന സൈബർ ആക്രമണങ്ങൾ കാണുമ്പോൾ ചിലതു ചോദിക്കുവാൻ തോന്നുന്നു. അവർക്ക് എന്താ വ്യക്തിസ്വാതന്ത്യവും  അഭിപ്രായ സ്വാതന്ത്യവും ഈ നാട്ടിൽ ഇല്ലെ? ബഹളം വെക്കുന്ന ചിലരുടെ കുത്തകയാണൊ അഭിപ്രായ സ്വാതന്ത്യവും ആവിഷാകര
സ്വാതന്ത്യവുമൊക്കെ?നിങ്ങൾക്കുള്ള പോലെ അവർക്കും എനിക്കും ഉണ്ട് അത് എന്ന് മനസ്സിലാക്കുക.

മതവിശ്വാസത്തിനും, രാഷ്ടീയ വിശ്വാസത്തിനും അഭിപ്രായ- ആവിഷ്കാര-സഞ്ചാര സ്വാതന്ത്യത്തിനുമെല്ലാം ഉറപ്പുവരുത്തുന്നതിനാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ തെരഞ്ഞെടുപ്പ് പ്രകിയ എന്ന് സാമാന്യ ബോധം എങ്കിലും ബഹളം വെക്കുന്നവർക്ക് ഉണ്ടാകണം. ആ തെരഞ്ഞെടുപ്പിൽ ഇഷ്ടപ്പെട്ട രാഷ്ടീയ പാർട്ടിയിൽ വിശ്വസിക്കുവാനും വോട്ടു ചെയ്യാനും സ്ഥാനാർഥിയായി മൽസരിക്കുവാനും
പ്രചാരണത്തിൽ ഏർപ്പെടുവാനും ഏതു വ്യക്തിക്കും അവകാശവും സ്വാതന്ത്യവും ഉണ്ട്. കലാകാരന്മാരായി എന്നതുകൊണ്ട് മമ്മൂക്കക്കും, ബിജു മേനോനും , പ്രിയവാര്യർക്കും, ഇന്നസെന്റ് ചേട്ടനും,സുരേഷ് ഗോപിച്ചേട്ടനും, രാജ്‌മോഹൻ ഉണ്ണിത്താൻ ചേട്ടനും ഒന്നും വ്യക്തിപരമായ ആ സ്വാതന്ത്യങ്ങൾ  ഇല്ലാതാകുന്നില്ല.

സിനിമ കാണുന്നവരുടെ താല്പര്യത്തിനനുസരിച്ചാകണം അഭിനേതാക്കളുടെ രാഷ്ടീയ ചിന്താഗതി എന്ന് നിർബന്ധം പിടിക്കുന്നത് ഫാസിസമല്ലെ? തങ്ങൾക്കിഷ്ടമില്ലാത്ത രാഷ്ടീയം പിന്തുടരുന്ന താരങ്ങളുടെ സിനിമ ബഹിഷ്കരിക്കുണം എന്നാണ് ചിലർ പറയുന്നത്. സുരേഷ് ഗോപിച്ചേട്ടനും,  ഇന്നസെന്റ് ചേട്ടനും, രാജ്‌മോഹൻ ഉണ്ണിത്താൻ ചേട്ടനും ഉള്ള ഒരു സിനിമ വന്നാൽ നിങ്ങൾ തീയേറ്ററിൽ ആ സമയത്ത് കണ്ണടച്ച് ചെവിയും പൂട്ടി
ഇരിക്കുമോ? ഇവരുടെ കോമ്പിനേഷൻ സീൻ വന്നാൽ എന്തു ചെയ്യും?

നമ്മുടെ സുഹൃത്തുക്കളൊ ഇഷ്ടപ്പെട്ടവരോ മൽസര രംഗത്തുവരുമ്പോൾ അവരെ സപ്പോർട്ട് ചെയ്യുക സ്വാഭാവികമാണ്. സുരേഷ് ഗോപിച്ചേട്ടനും,ഇന്നസെന്റ് ചേട്ടനും, രാജ്‌മോഹൻ ഉണ്ണിത്താൻ ചേട്ടനുമെല്ലാം സിനിമാ പ്രവർത്തകർ കൂടെയാണ്. മലീനസപ്പെട്ട മാനസികാവസ്ഥയും വച്ച് പിഞ്ചുകുഞ്ഞുങ്ങളിൽ പോലും ശത്രുതാ മനോഭാവവും വച്ചുപുലർത്തുവാൻ കലാകാരന്മാർക്കിടയിലെ നല്ല മനസ്സുകൾക്ക് ആകില്ല. വ്യക്തിപരമായ
രാഷ്ടീയത്തിനപ്പുറം കലാകാരിയെന്ന നിലയിൽ ഞാൻ എം.പിമാരായ സുരേഷ് ഗോപിച്ചേട്ടനും, ഇന്നസെന്റ് ചേട്ടനും, ഒപ്പം എം.പി.ആകാനായി മൽസരികുന്ന രാജ്‌മോഹൻ ചേട്ടനും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവരുവാൻ ആശംസകൾ നേർന്നു. തീർച്ചയായും അവർ മൂന്ന് പേരും വിജയിക്കും എന്നാണ് എന്റെ പ്രത്യാശ. വിജയിച്ച് മികച്ച പാർളമെന്റേറിയന്മാരായി നാടിനു നന്മ ചെയ്യുവാൻ അവക്ക് ആകട്ടെ എന്ന് പ്രാർഥിക്കുന്നു.

അവർ മാത്രമല്ല രമ്യാ ഹരിദാസും ഷാനിമോൾ ഉസ്മാനും ശോഭാസുരേന്ദ്രനും ശ്രീമതിടീച്ചറും ഉൾപ്പെടെ ഉള്ള വനിതകളും വിജയിച്ച് മികച്ച പാർളമെന്റേറിയന്മാരായി നാടിനു നന്മ ചെയ്യുവാൻ അവക്ക് ആകട്ടെ എന്ന് പ്രാർഥിക്കുന്നു.

ഒരിക്കൽ കൂടെ വിജയാശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീയ രമേഷ്

shortlink

Related Articles

Post Your Comments


Back to top button