കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയില്‍ ഗര്‍ഭിണിയായ യുവതിയെ വയറില്‍ കൈവച്ച് തൃശ്ശൂര്‍ എന്‍ ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി അനുഗ്രഹിച്ചതിനെതിരെ വലിയ വിമര്ശങ്ങളാണ് ഉയര്‍ന്നത്. ഇത്തരം കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്ത്. ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണെന്നും ഇക്കാരണം കൊണ്ടു തന്നെയാണ് എന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എനിക്ക് ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോ’- സുരേഷ് ഗോപി വ്യക്തമാക്കി
അതേസമയം, സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ , രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവര്‍ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദര്‍ശിച്ചു.
Post Your Comments