മലയാള സിനിമയിലെ സകലകലാവല്ലഭനാണ് ശ്രീകുമാരന്‍ തമ്പി, പാട്ടെഴുത്ത് സംവിധാനം തിരക്കഥാ രചന,സംഗീത സംവിധാനം അങ്ങനെ സര്‍വ്വ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരെ താരങ്ങളാക്കി ഉയര്‍ത്തി കൊണ്ടുവരുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1981-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ ‘മുന്നേറ്റം’ മമ്മൂട്ടി എന്ന നടന് വലിയ ബ്രേക്കാണ് നല്‍കിയത്, 1986-ല്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘യുവജനോത്സവം’ സൂപ്പര്‍ ഹിറ്റായതോടെ മോഹന്‍ലാല്‍ എന്ന താരത്തിന്റെയും ജനപ്രീതി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും പിന്നീട് അധികം സിനിമകള്‍ ചെയ്യാതിരുന്ന ശ്രീകുമാരന്‍ തമ്പി 90-കള്‍ക്ക് ശേഷം ആകെ ഒരേയൊരു സിനിമ മാത്രമാണ് സംവിധാനം ചെയ്തത്. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും തനിക്ക് ഉണ്ടായ അകല്‍ച്ചയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞതിങ്ങനെ
“മമ്മൂട്ടിയുടെയും, ലാലിന്റെയും ആദ്യകാല വളര്‍ച്ചയില്‍ എനിക്ക് ഒരു പങ്കുണ്ട്,അവര്‍ നിഷേധിച്ചാലും,ഇല്ലെങ്കിലും. ഒരു പ്രത്യേക കാലഘട്ടത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും കാള്‍ഷീറ്റ് എനിക്ക് ലഭിക്കാതെയായി, കാലഘട്ടത്തിനനുസരിച്ച് എനിക്ക് മാറാന്‍ കഴിഞ്ഞില്ല എന്നുള്ള വിമര്‍ശനവും ഞാന്‍ നിഷേഷിക്കുന്നില്ല, കാരണം ഞാന്‍ നല്ല പോലെ ആത്മവിമര്‍ശനം നടത്തുന്ന വ്യക്തിയാണ് എനിക്ക് ഞാന്‍ ആകാനേ കഴിയൂ, താരങ്ങള്‍ സംവിധായകരെയും നായികമാരെയും നിര്‍ദ്ദേശിക്കുന്ന രീതി തെറ്റാണ്, നാലുവര്‍ഷം കൊണ്ട് ഇന്‍ഡസ്ട്രി മുഴുവന്‍ പിടിച്ചടക്കിയ താരമായിരുന്നു ജയന്‍, ജയന്‍ ഒരിക്കലും പോലും സ്ക്രിപ്റ്റില്‍ ഇടപെട്ടിരുന്നില്ല, മഹാനടനായ സത്യന്‍ മാഷ് പോലും അങ്ങനെയൊരു സംഭാഷണം അവിടെ ആവശ്യമില്ലെന്ന് സംവിധായകനോട് പറഞ്ഞിട്ടില്ല, മമ്മൂട്ടിക്കും, മോഹന്‍ ലാലിനും പുറമേ ഇന്നത്തെ പല താരങ്ങളും അങ്ങനെയൊരു ഇടപെടല്‍ നടത്താറുണ്ട്”..
Post Your Comments