
തൃശ്ശൂറിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും സജീവമാണ്. കഴിഞ്ഞ ദിവസം ഗര്‍ഭിണിയുടെ വയറ്റില്‍ കൈവെച്ചനുഗ്രഹിച്ച സുരേഷ് ഗോപിയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ഹരീഷ് പേരടി.
സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് ആ വയറില്‍ തൊട്ടത് എന്ന് വേദിയോ കണ്ടാല്‍ മനസിലാകുമെന്ന് ഹരീഷ് പറയുന്നു. മറൈന്‍ഡ്രൈവില്‍ പരസ്പര സമ്മതത്തോടെ ചുംബിക്കാനെത്തിയവരെ ആര്‍ഷഭാരതത്തിന് ചേരാത്തവര്‍ എന്ന പേരില്‍ അടിച്ചോടിച്ചുവെന്നും പേരടി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു
ഹരീഷ് പേരടിയുടെ പോസ്റ്റ്
ഈ സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് അയാള്‍ ആ വയറില്‍ തൊട്ടത്. ആ വീഡിയോ കണ്ട ഏല്ലാവര്‍ക്കും അത് മനസിലാവും… ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്… ഇതു പോലെ സ്ത്രീകളുടെ സമ്മതത്തോടെ മറൈന്‍ ഡ്രൈവില്‍ കുറച്ച് പുരുഷന്‍മാര്‍ സ്ത്രീകളെ ചുംബിക്കാനെത്തിയിരുന്നു … അന്ന് അത് ആര്‍ഷഭാരതത്തിന് ചേരാത്തതായതുകൊണ്ട് അവരെ അടിച്ചോടിച്ചു… പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരം മല കയറാന്‍ വന്നപ്പോള്‍ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചു… ഏതായാലും വിചിത്രമായ ഈ ആര്‍ഷഭാരത മെമ്പര്‍ഷിപ്പിന് അധികം വൈകാതെ ഒരു തീരുമാനമുണ്ടാകും..
Post Your Comments