ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളാണ് എക്ത കപൂര്‍. വിവാഹിതയല്ലെങ്കില്‍ ജീവിതത്തില്‍ എന്ത് നേടിയാലും ആരും അംഗീകരിക്കില്ലെന്ന് എക്ത കപൂര്‍ പറയുന്നു. ” നമ്മള് എന്ത് നേടിയാലും ആളുകള്‍ അത് ശ്രദ്ധിക്കാറില്ല. എല്ലാവര്ക്കും അറിയേണ്ടത് വിവാഹത്തെ കുറിച്ച് മാത്രമാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനം അവളുടെ വിവാഹം മാത്രമാണെന്ന് താന്‍ കരുതുന്നില്ല” എക്ത കപൂര്‍ വ്യക്തമാക്കി
”തനിയ്ക്ക് ബന്ധു വീടുകളിലെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഭയമാണ്. അവര്‍ തങ്ങളെ നോക്കി പറയും അടുത്തത് നീയാണെന്നു. അത് കാണുമ്പോള്‍ അമ്മയ്ക്ക് ഭയമാണ്. അവര്‍ എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി നീ ദേഷ്യപ്പെടരുതെന്ന് അമ്മ എന്നോട് മുന്‍കൂറായി പറയാറുണ്ട്. അതിനാല്‍ തന്നെ ബന്ധു വീടുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് എന്നെ കൂടെ കൂട്ടാന്‍ അമ്മയ്ക്ക് ഭയമാണ്.” ഏക്ത പങ്കുവച്ചു
അവിവാഹിതയായ എക്ത കപൂര്‍ ഒരു ആണ് കുഞ്ഞിന്റെ അമ്മയാണ്. വാടക ഗര്‍ഭത്തിലൂടെ ഒരു കുഞ്ഞുണ്ട് താരത്തിനു.
Post Your Comments