ബോളിവുഡിലെ വിവാദ വിവാഹങ്ങളില്‍ ഒന്നായിരുന്നു ബോണി കപൂര്‍- ശ്രീദേവി ബന്ധം. ആദ്യ ഭാര്യയേയും രണ്ടു മക്കളെയുംഉപേക്ഷിച്ചാണ് താര സുന്ദരി ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം ചെയ്തത്. അതോടെ മോന കപൂറും മക്കളായ അര്‍ജുന്‍, അന്‍ഷൂലയും ബോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
അര്‍ജുനു 11 വയസ്സുള്ളപ്പോഴാണ് ശ്രീദേവിയെ ബോണി വിവാഹം ചെയ്തത്. എന്നാല്‍ തന്റെ രണ്ടാനമ്മയായി ശ്രീദേവി എത്തുന്നത് അര്‍ജുന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ മുന്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ കാര്യങ്ങള്‍ മാറി.
ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് എത്തുകയും ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ചെയ്തു. കൂടാതെ ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ തന്റെ അമ്മ മോന ബോണി കപൂറിനെ വളരെ അധികം സ്നേഹിച്ചിരുന്നുവെന്ന് അര്‍ജുന്‍ തുറന്നു പറയുന്നു. അച്ഛന്‍ കഷ്ടപ്പെടുന്നത് കാണാന്‍ അമ്മ ആഗ്രഹിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘കഷ്ടപ്പെടുന്ന അവസ്ഥയില്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകാം. അമ്മ വിട്ടുപോയപ്പോള്‍ ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. അന്‍ഷുലയുടെ സാന്നിധ്യമായിരുന്നു എനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം’- അര്‍ജുന്‍ പറഞ്ഞു.
Post Your Comments