ദിലീപ് ചിത്രം രാമലീലയില്‍ നടന്റെ അമ്മയായി വേഷമിട്ട താരമാണ് രാധികാ ശരത് കുമാര്‍. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഇസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് രാധിക പറയുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം നടന്ന ഏഴു സ്ഫോടനങ്ങളില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി രാധിക സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ താമസിച്ചിരുന്നു. എന്നാല്‍ താന്‍ ഹോട്ടലില്‍ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു.
കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്.
Post Your Comments