GeneralKollywoodLatest News

നടന്‍ സിമ്പു വിവാഹിതനാകുന്നു; വധു നടിയോ?

സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനാകാന്‍ പോവുകയാണ്.

തെന്നിന്ത്യന്‍ വിവാദ നടന്‍ സിമ്പു ഉടന്‍ വിവാഹിതനാകുമെന്നു അച്ഛനും നടനുമായ ടി രാജേന്ദ്രന്‍. സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനാകാന്‍ പോവുകയാണ്.

ഇളയ മകന്റെ വിവാഹം നിശ്ചയിച്ചത് മുതല്‍ താന്‍ നേരിടുന്ന പ്രധാന ചോദ്യം സിമ്പുവിന്റെ വിവാഹകാര്യമാണെന്നു താരം പറയുന്നു. ”അവനെ ഏതെങ്കിലും നടിയുമായി വിവാഹം കഴിപ്പിക്കേണ്ടതല്ല. അവന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കേണ്ടതാണ് എന്റെ ഉത്തരവാദിത്തം. സിമ്പുവിന് വേണ്ടി ജാതകപൊരുത്തമെല്ലാം നോക്കി ഞങ്ങള്‍ നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തും. ദൈവം സഹായിക്കുകയാണെങ്കില്‍ അവന്റെ വിവാഹം ഉടനെയുണ്ടാകും- രാജേന്ദ്രന്‍ പറയുന്നു.

ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ക്ഷണിക്കാന്‍ ടി.രാജേന്ദര്‍ അദ്ദേഹത്തിന്റെ വസതിയില്‍ കുരലരസന്റെ വിവാഹം ക്ഷണിക്കാന്‍ പോയതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് രാജേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button