തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന നടന്‍ സുരേഷ് ഗോപിയേ പിന്തുണച്ചുകൊണ്ട് നടന്‍ ബിജു മേനോന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ സൈബര്‍ ആക്രണമാണ് ബിജു മേനോന് നേരെയുണ്ടായത്. ഇതിനെതിരെ വിമര്‍ശനവുമായി സുരേഷ് ഗോപി രംഗത്ത്.
ബിജു മേനോൻ തനിക്ക് സഹോദരതുല്യനാണെന്നും അദ്ദേഹം തനിക്കായി വോട്ട് ചോദിച്ചിട്ടില്ലെന്നും ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം വൃത്തികേടാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതൊക്കെ താരങ്ങൾ എവിടെയൊക്കെ പോയി ? ആ കളി കയ്യിൽ വച്ചാൽ മതി. ബിജു മേനോൻ വന്ന് എനിക്ക് വോട്ട് ചോദിച്ചിട്ടേയില്ല. സഹോദരതുല്യനായ ഒരു കലാകാരന് എനിക്കു വേണ്ടി സംസാരിക്കാൻ പാടില്ലേ ? ഇതു വൃത്തികേടാണ്. എന്തു വില കൊടുത്തും ഞാൻ ബിജുവിനെ സംരക്ഷിക്കും’ സുരേഷ് ഗോപി വ്യക്തമാക്കി.
താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ആദ്യമായല്ല. മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാര്‍, ഭീമന്‍ രഘു, ജഗദീഷ് തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സന്ദര്‍ഭങ്ങളില്‍ പല താരങ്ങളും പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിനെയാണ് താരം വിമര്‍ശിച്ചത്.
Post Your Comments