ഓര്‍മ്മക്കായ്, നിനക്കായ്, ആദ്യമായ്, ഇനിയെന്നും, എന്നെന്നും തുടങ്ങി ഒരുപിടി ആല്‍ബം ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. ഈ ചിത്രത്തിലെ ‘സുരാംഗനാ സുമവദനാ…’ എന്ന ആദ്യ ഗാനം പുറത്തിറങ്ങി.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗായകനായും സംഗീത സംവിധായകനായും ഒരുപോലെ പ്രതിഭ തെളിയിച്ച ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിന് ശേഷം എം. ജയചന്ദ്രന്‍ ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനങ്ങള്‍ക്കായി ഈസ്റ്റ് കോസ്റ്റുമായി കൈകോര്‍ക്കുകയാണ്. ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്നു. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ തുടങ്ങി മികച്ച താരനിര തന്നെയുണ്ട്.
Post Your Comments