CinemaMollywoodNEWS

തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായി വിനയന്‍റെ ആകാശഗംഗ 2

ആകാശഗംഗയുടെ പുതിയ ഭാഗത്തില്‍ തെന്നിന്ത്യന്‍ താരം രമ്യകൃഷ്ണന്‍ ഉള്‍പ്പടെ വലിയ താരനിരയാണ് അണിനിരക്കുന്നത്

1999-ല്‍ വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ് ആകാശഗംഗ, ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തുടര്‍ക്കഥ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍, നൂറോളം ദിവസങ്ങള്‍ തിയേറ്ററില്‍ ഓടിയ ആകാശഗംഗയുടെ തുടര്‍ച്ച പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതായി വിനയന്‍ പറയുന്നു, ആകാശഗംഗയുടെ പുതിയ ഭാഗത്തില്‍ തെന്നിന്ത്യന്‍ താരം രമ്യകൃഷ്ണന്‍ ഉള്‍പ്പടെ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ആകാശഗംഗയില്‍ നിന്ന് തികച്ചും വിഭിന്നമായി ഇന്നത്തെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കത്തക്ക വിധത്തിലാണ് ചിത്രത്തിന്റെ സ്വീക്വല്‍ വിനയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്നത്, വലിയ ക്യാന്‍വാസിലാകും പുതിയ ആകാശഗംഗയുടെ  കഥാപ്രയാണം,  തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിത കഥ ആധാരമാക്കിയ വെബ് സീരീസില്‍ അഭിനയിച്ച ശേഷമാണ് രമ്യകൃഷ്ണന്‍ ആകാശ ഗംഗയില്‍ ജോയിന്‍ ചെയ്യുന്നത്.മ്പ്യൂട്ടര്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കുന്ന   ചിത്രത്തിന്റെ   ക്യാമറമാന്‍ ബോളിവുഡ് സിനിമാറ്റോഗ്രാഫറായ പ്രകാശ് കുട്ടിയാണ്.

ആകാശഗംഗ എന്ന ചിത്രവും അന്നത്തെ ബിഗ്‌ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു, വിനയന്‍ തന്നെ നിര്‍മ്മിച്ച ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് ബെന്നി.പി നായരമ്പലമായിരുന്നു, ദിവ്യ ഉണ്ണി നായികയായ ആകാശഗംഗയില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്നസെന്റ്, കല്‍പ്പന, സുകുമാരി അങ്ങനെ മലയാളത്തിലെ എല്ലാ താരങ്ങളും ഒന്നിച്ചെത്തിയ ആകാശഗംഗ വിനയന്റെ ഏറ്റവും വലിയ ബോക്സോഫീസ്‌ ഹിറ്റുകളില്‍ ഒന്നായിരുന്നു.

shortlink

Post Your Comments


Back to top button