GeneralLatest NewsMollywood

”അവരൊന്നിക്കാന്‍ കാരണം ഞാന്‍”; നിത്യാമേനോന്‍ വെളിപ്പെടുത്തുന്നു

നസ്രിയയുടെ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോന്‍ എന്നോടാണ് ചോദിച്ചത്

യുവ താരങ്ങളായ ഫഹദ് ഫാസിലും നസ്രിയയയും ഒന്നിക്കാനും വിവാഹിതരാകാനും കാരണം താനാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി നിത്യാ മേനോന്‍. അവര്‍ക്ക് തന്നോട് എപ്പോഴും കടപ്പാടുണ്ടാവണമെന്ന് താരം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിനു ഇടയായ സംഭവവും നിത്യ പങ്കുവച്ചു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘നസ്രിയയുടെ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോന്‍ എന്നോടാണ് ചോദിച്ചത്. പക്ഷേ എനിക്ക് മറ്റൊരു സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നതിനാല്‍ അത് സാധിച്ചില്ല. അതിനു ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അഞ്ജലി ചോദിക്കുന്നത്. ആകെ നാല് ദിവസത്തെ ഷൂട്ട് മാത്രമേയുള്ളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും കേട്ടപ്പോള്‍ ഞാന്‍ ഒക്കെ പറഞ്ഞു.’

‘ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും. ഇപ്പോഴും അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ ഒരു തരത്തില്‍ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ കയ്യിലുള്ള കാര്യമല്ല ഇതൊന്നും. നടക്കേണ്ടവ താനെ നടന്നു കൊള്ളും.’- നിത്യ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button