
ബോളിവുഡ് താര സുന്ദരി ഊര്‍മിള മാതോംഡ്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന താരത്തിന്റെ റോഡ് ഷോയ്ക്ക് നേരെ ആക്രമണം. എന്നാല്‍ പരാജയഭീതിയില്‍ എതിരാളികള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു ഊര്‍മ്മിള ആരോപിക്കുന്നു. ആകമണത്തെക്കുറിച്ച് പരാതിപ്പെട്ട നടി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു എന്ന് കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. നടിയുടെ ആവശ്യത്തെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.
ബോറിവ്‍ലിയില്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടയിലാണ് നടിയ്ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ആക്രമണം ഉണ്ടായത്. ‘ഭീതി ഉളവാക്കാനായിരുന്നു ശ്രമം. ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ രൂക്ഷമായ ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാം. എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍വേണ്ടിയാണ് ഞാന്‍ പൊലീസ് സംരക്ഷണം തേടിയത്” ഊര്‍മിള പറഞ്ഞു.
ആക്രമണ ശ്രമങ്ങളും ജീവനെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടായാലും പിന്നോട്ടില്ലെന്നും ഊര്‍മ്മിള കൂട്ടിച്ചേര്‍ത്തു.
Post Your Comments