തെന്നിന്ത്യന്‍ വിവാദ നായികയാണ് ശ്രീ റെഡ്ഡി. യുവ സൂപ്പര്‍ താരങ്ങള്‍ക്ക് നേരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് പുതിയ ടിക്ക് ടോക് വീഡിയോയിലൂടെയാണ്.
ശ്രീ റെഡ്ഡിയുടെ വീഡിയോ മലയാളത്തിലാണ്. ടിക് ടോക്ക് നിരോധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നടി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ‘വിത്ത് മല്ലുബോയ്’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ടിക് ടോക്ക് കാരണമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സര്‍ക്കാരുകളും കോടതിയും ആവശ്യപ്പെട്ടതോടെ ടിക് ടോക്കിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ടിക് ടോക്കിന്റെ പുതിയ ഡൗണ്‍ലോഡുകള്‍ മാത്രമാണ് തടയപ്പെട്ടിട്ടുള്ളത്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ടിക് ടോക്ക് ഉപയോഗിക്കുന്നത് തുടരാം.
Post Your Comments