
മോഹന്‍ലാലിന്റെ ഹിറ്റ് കഥാപാത്രം ആടുതോമയുടെ മകന്റെ ജീവിതം പറയുന്നുവെന്ന് അവകാശപ്പെട്ടെത്തിയ സ്ഫടികം സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ കേസ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസര്‍ പുറത്തിറക്കിയതിനെതിരെ ആദ്യ ഭാഗത്തിന്റെ സംവിധായകന് ഭദ്രന് നല്കിയ പരാതിയിലാണ് നടപടി.
സംവിധായകന് ഭദ്രന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണു ഏഴാച്ചേരി സ്വദേശി കടയ്ക്കല്‍ ബിജുവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭദ്രന് മാട്ടേല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
യുട്യൂബില്‍ പ്രചരിച്ച ടീസറില്‍ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെ വികലമായാണു ചിത്രീകരിച്ചിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഇതിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരമാണു ഭദ്രന് പൊലീസില്‍ പരാതി നല്‍കിയത്.
Post Your Comments