മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസ് ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത നാഗവല്ലിയുടെ കഥ മലയാള സിനിമയുടെ ചരിത്രമായി മാറിയപ്പോള്‍ ശോഭന എന്ന അഭിനേത്രിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്, ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ശോഭന ഗംഗയായും, നാഗവല്ലിയായും ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു, നാഗവല്ലിയുടെ മാനറിസങ്ങള്‍ ശോഭന എന്ന നടിയുമായി അത്രയ്ക്ക് ചേര്‍ന്ന് നിന്നിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഫാസില്‍.മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ആദ്യ കാസ്റ്റിംഗ് ശോഭനയുടെതായിരുന്നുവെന്നും, മോഹന്‍ലാലിനെപ്പോലും താന്‍ പിന്നീടാണ് തീരുമാനിച്ചതെന്നും ഫാസില്‍ തുറന്നു പറയുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ പ്രേമികള്‍ സ്വന്തം സിനിമ പോലെ മണിച്ചിത്രത്താഴിനെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ശോഭന നാഗവല്ലിയായി തന്റെ മനസ്സില്‍ രൂപപ്പെട്ട അനുഭവത്തെ ക്കുറിച്ച് വീണ്ടും തുറന്നു പറയുകയാണ് മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ ഫാസില്‍.
സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊരു ഗസ്റ്റ് റോള്‍ വേണം, നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു, പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാന്‍ തീരുമാനിച്ചു, ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി, എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നില്‍. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്. പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി, മോഹന്‍ലാലിനെപ്പോലും ഞാന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തത്.
.
Post Your Comments