
ബോളിവുഡ് താര സുന്ദരി കരീന കപൂറിനെക്കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യം വെളിപ്പെടുത്തി നടി സോനം കപൂര്‍. സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്ന രഹസ്യമാണ് കരീനയെക്കുറിച്ച് സോനം പറയുന്നത്.
അര്‍ബ്ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്. കരീന കപൂറിന് സമൂഹമാധ്യമങ്ങളില്‍ കള്ളപ്പേരില്‍ ഒരു അക്കൗണ്ട് ഉണ്ടെന്നായിരുന്നു ആ രഹസ്യം.
”കരീന സമൂഹമാധ്യമങ്ങളില്‍ ഇല്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സോനത്തിന്റെ തകർപ്പന്‍ മറുപടി. ‘‘കരീന സമൂഹമാധ്യമങ്ങളില്‍ ഉണ്ട്. പക്ഷേ അതൊരു കള്ളപ്പേരിലാണ്’’.– സോനം പറഞ്ഞു.
Post Your Comments